പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ആളിക്കത്തുന്നു; ബംഗാളില്‍ 5 ട്രെയിനുകള്‍ക്ക് തീയിട്ടു, ദില്ലിയില്‍ മെട്രോ നിയന്ത്രണം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമാകെ പ്രതിഷേധം ആളികത്തുന്നു പശ്ചിമ ബംഗാളില്‍ പ്രതിഷേധക്കാര്‍ മുര്‍ഷിദാബാദ് ജില്ലയിലെ ലാല്‍ഗോള റെയില്‍വേ സ്റ്റേഷനിലെ അഞ്ച് ട്രെയിനുകള്‍ക്ക് തീയിട്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റോഡ് ഉപരോധിക്കുകയും റെയില്‍ സര്‍വീസുകള്‍ തടസ്സപ്പെടുത്തുകയും ചെയ്തു. ദില്ലിയില്‍ മെട്രോ സര്‍വീസിന് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കര്‍ഫ്യൂ ലംഘിച്ച് ആയിരങ്ങള്‍ തെരുവിലിറങ്ങിയതിനെത്തുടര്‍ന്ന് അസമില്‍ പൊലീസ് വെടിവയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ന് രാവിലെ ഹൗറയിലെ സംക്രയില്‍ റെയില്‍വേ സ്റ്റേഷനിലും പരിസരത്തും നൂറുകണക്കിന് ആളുകള്‍ റോഡുകള്‍ ഉപരോധിക്കുകയും റെയില്‍വേ സ്റ്റേഷന്‍ സമുച്ചയത്തിന്റെ ഒരു ഭാഗം തീയിടുകയും ചെയ്തു.

മുര്‍ഷിദാബാദ് ജില്ലയിലെ പോരദംഗ, ജംഗിപൂര്‍, ഫറക്ക സ്റ്റേഷനുകള്‍, ഹൗറ ജില്ലയിലെ സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയിലെ ബൗറിയ, നല്‍പൂര്‍ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലെ റെയില്‍വേ ട്രാക്കുകളില്‍ പ്രതിഷേധക്കാര്‍ റെയില്‍ സര്‍വീസുകള്‍ തടസ്സപ്പെടുത്തി. മൂന്ന് സംസ്ഥാന ബസുകള്‍ ഉള്‍പ്പെടെ പതിനഞ്ച് ബസുകള്‍ യാത്രക്കാരെ നിര്‍ബന്ധിച്ച് പുറത്താക്കിയതിനെ ശേഷം പ്രതിഷേധക്കാര്‍ തീയിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News