രാജ്യത്ത് ഇപ്പോള്‍ മതേതരത്വം കാണാന്‍ കഴിയുന്ന ഏക സംസ്ഥാനം കേരളമാണെന്ന് യെച്ചൂരി; ജാതിയുടെയോ മതത്തിന്റെയോ പേരില്‍ ഇവിടെ ആരെയും മാറ്റി നിര്‍ത്തില്ല

രാജ്യത്ത് ഇപ്പോള്‍ മതേതരത്വം കാണാന്‍ കഴിയുന്ന ഏക സംസ്ഥാനം കേരളമാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

ജാതിയുടെയോ മതത്തിന്റെയോ പേരില്‍ ഇവിടെ ആരെയും മാറ്റി നിര്‍ത്തില്ലെന്നും അദ്ദേഹം പറഞ്ഞു. വിഖ്യാതമായ അറവുകാട് പ്രഖ്യാപനത്തിന്റെ 50 മത് വാര്‍ഷിക ചരിത്രസംഗമം ചരിത്രഭൂമിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്രം പൗരത്വഭേദഗതി ബില്‍ കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത് ഈ മതേതരത്വ സ്വഭാവത്തിന് തെളിവാണ്. മറ്റു പല സംസ്ഥാനങ്ങളും ഇത് മാതൃകയാക്കി പൗരത്വ ഭേദഗതി ബില്ലിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

അറവുകാട് സമരപ്രഖ്യാപനം പോലുള്ള ഐതിഹാസികമായ പ്രക്ഷോഭങ്ങളാണ് കേരളത്തെ ഈ നിലയിലേക്ക് ഉയര്‍ത്തിയതെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

അറവുകാട് പ്രഖ്യാപനത്തിന്റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് സി.പി.എം നേതൃത്വത്തില്‍ അറവുകാട് മാതാനിയില്‍ സംഘടിപ്പിച്ച ചരിത്രസംഗമത്തില്‍ മന്ത്രി ജി സുധാകരന്‍ അധ്യക്ഷത വഹിച്ചു.

പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രപിള്ള, എംവി ഗോവിന്ദന്‍ മാഷ്, തോമസ്സ് ഐസക് തുടങ്ങി നിരവധി നേതാക്കള്‍ പങ്കെടുത്തു. കോണ്‍ഗ്രസ്സിന്റെയും, ബിജെപിയുടെയും ചോദ്യങ്ങളുടെ മറുപടിയാണ് അറവുകാട് സമ്മേളനമെന്ന് ഗോവിന്ദന്‍ മാഷ് പറഞ്ഞു.

ശക്തമായ മഴയെ അവഗണിച്ച് ആയിരങ്ങളാണ് ചരിത്ര സംഭവത്തിന്റെ സാക്ഷികളാവാന്‍ അറവുകാട് മൈതാനിയില്‍ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News