കൊച്ചി: ടോള്‍ ബുത്തുകളില്‍ ഫാസ്ടാഗ് സംവിധാനം നടപ്പിലാക്കുന്നത് ഒരുമാസത്തേക്കു നീട്ടി. ജനുവരി 15 വരെയാണ് സമയം നീട്ടിയിരിക്കുന്നത്. നാളെ മുതല്‍ ടോള്‍ പിരിവിന് ഫാസ്ടാഗ് സംവിധാനം നിര്‍ബന്ധമാക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഗതാഗത കുരുക്കുണ്ടായതിനാല്‍ സമയം നീട്ടുകയായിരുന്നു.

ഗതാഗതക്കുരുക്ക് രൂക്ഷമായാല്‍ ഫാസ്ടാഗ് ഘടിപ്പിച്ച വാഹനങ്ങള്‍ക്കുള്ള പ്രത്യേക ലൈന്‍ മറ്റ് വാഹനങ്ങള്‍ക്കും തുറന്നു കൊടുക്കുമെന്ന് ദേശീയപാത അതോറിറ്റി വ്യക്തമാക്കി.

നിലവില്‍ 75 ശതമാനം വാഹനങ്ങള്‍ ഇനിയും ഫാസ്ടാഗിലേക്ക് മാറാനുണ്ട്. അതിനാല്‍ തന്നെ തീയതി നീട്ടുകയാണെന്ന് അധികൃതര്‍ അറിയിച്ചു