‘കോടതിക്കെതിരെ തെറ്റായി ഒരു പരാമര്‍ശവും നടത്തിയിട്ടില്ല; ചില മാധ്യമങ്ങള്‍ എനിക്കെതിരെ തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നു’: മന്ത്രി ജി സുധാകരന്‍

“ചില മാധ്യമങ്ങള്‍ എനിക്കെതിരെ തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നത് കുറച്ച് കാലമായി വര്‍ദ്ധിച്ച് വരികയാണ്. ഇന്ന് ചില മാധ്യമങ്ങളില്‍ ഞാന്‍ കോടതിക്കെതിരെ പറഞ്ഞുയെന്ന തരത്തില്‍ എന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുകയാണ്.

കോടതി പറയുന്നത് അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണ് ഞങ്ങള്‍. ഞാന്‍ കോടതിക്കെതിരെ തെറ്റായി ഒരു പരാമര്‍ശവും നടത്തിയിട്ടില്ല”. മന്തി ജി സുധാകരന്‍ തന്റെ പ്രസംഗം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചതാണിങ്ങനെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here