ചതിയില്‍പ്പെടരുത്; പ്രവാസികള്‍ക്ക് നിക്ഷേപ ഉപദേശത്തിന് വിദഗ്ധസമിതി: മുഖ്യമന്ത്രി

തൃശൂര്‍: സുരക്ഷിതമല്ലാത്തയിടങ്ങളില്‍ പണം നിക്ഷേപിച്ച് പ്രവാസികള്‍ ചതിയില്‍പ്പെടുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിക്ഷേപകാര്യത്തില്‍ ശരിയായ ഉപദേശം നല്‍കാന്‍ ജില്ലാതലങ്ങളില്‍ വിദഗ്ധസമിതികള്‍ രൂപീകരിക്കും.

സ്വന്തം ജീവിത സുരക്ഷക്കൊപ്പം നാടിന്റെ വികസനത്തിനും പങ്കാളിയാവുന്ന പദ്ധതിയാണ് പ്രവാസി ഡിവിഡന്റ് പദ്ധതി. ഇതില്‍ നിക്ഷേപിക്കുന്ന പണത്തിന് സര്‍ക്കാരിന്റെ പൂര്‍ണ ഗ്യാരണ്ടിയുണ്ടാവണം.

സംസ്ഥാന സര്‍ക്കാരും കേരള പ്രവാസിക്ഷേമ ബോര്‍ഡും ചേര്‍ന്നൊരുക്കുന്ന പ്രവാസി ഡിവിഡന്റ് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പ്രവാസികള്‍ക്ക് എത് തരം നിക്ഷേപമാവാം, എന്തായിരിക്കും ഫലം എന്നീ കാര്യങ്ങളില്‍ ശരിയായ ഉപദേശം നല്‍കാനാണ് പ്രത്യേകസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

പ്രവാസജീവിതം കഴിഞ്ഞ് തിരിച്ചുവരുന്നവരുടെ ജീവിതം ഭദ്രമാക്കാന്‍ വിദേശനാണ്യം സൂക്ഷിക്കുന്ന കേന്ദ്രസര്‍ക്കാരിന് ചുമതലയുണ്ട്. നിര്‍ഭാഗ്യവശാല്‍ അതുണ്ടാവുന്നില്ല. 5,62,000 കോടി കഴിഞ്ഞ വര്‍ഷംമാത്രം പ്രവാസികള്‍ നാട്ടിലേക്ക് അയച്ചു.

ഇവരില്‍ നല്ലൊരുശതമാനം കേരളീയരാണ്. പരിമിതികള്‍ക്കുള്ളില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രവാസിക്ഷേമം ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിക്കുന്നു. പ്രവാസി ഡിവിഡന്റ് പദ്ധതിയെ പ്രവാസി സമൂഹവും മറ്റു സംസ്ഥാനങ്ങളും അത്ഭുതത്തോടെയാണ് കാണുന്നത്.

എല്‍ഡിഎഫ് സര്‍ക്കാരുകള്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ലോക കേരളസഭ സമ്മേളനം ചരിത്രസംഭവമാവും. കേരള വികസനത്തില്‍ സമഗ്രസംഭാവനകളും നിര്‍ദേശങ്ങളും ഇതില്‍ ഉയരും. പ്രവാസി ഡിവിഡന്റ് പദ്ധതിയിലെ പണം കിഫ്ബി വഴി നാടിന്റെ അടിസ്ഥാന സൗകര്യവികസനപ്രവര്‍ത്തനങ്ങള്‍ക്കാണ് വിനിയോഗിക്കുന്നത്.

പ്രളയശേഷം പ്രവാസികള്‍ കേരളത്തിന് വലിയ സഹായം നല്‍കി. കേരള പുനര്‍നിര്‍മാണത്തിനും സഹായം പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News