പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം; സന്തോഷ് ട്രോഫി മല്‍സരങ്ങള്‍ മാറ്റിവച്ചു

മിസോറമില്‍ നടത്താനിരുന്ന സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മല്‍സരങ്ങള്‍ മാറ്റിവച്ചു. ജനുവരിയില്‍ നടത്താനിരുന്ന മല്‍സരങ്ങള്‍ ഏപ്രിലിലേക്കു മാറ്റി. ഏപ്രിലില്‍ മിസോറമില്‍ തന്നെ ടൂര്‍ണമെന്റ് നടത്തുമെന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് മല്‍സരങ്ങള്‍ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. ജനുവരി 10 മുതല്‍ 23 വരെയാണ് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News