അവശ്യ മരുന്നുകളുടെ വില കേന്ദ്രം കുത്തനെ കൂട്ടി; കേരളത്തിന്റെ സാമ്പത്തിക ഭാരം വര്‍ധിക്കും

തിരുവനന്തപുരം: വിപണിയിൽ രണ്ടുവർഷമായി കിട്ടാനില്ലാതിരുന്ന 12 അവശ്യമരുന്നുകളുടെ വില കേന്ദ്രം 50 ശതമാനം വർധിപ്പിച്ചു.

ക്ഷയരോഗ പ്രതിരോധത്തിനുള്ള ബിസിജി വാക്‌സിൻ, എലിപ്പനിക്കെതിരെയുള്ള ബെൻസിൽ പെൻസിലിൻ, അനുബന്ധ മരുന്നുകൾ, മലേറിയക്കെതിരെയുള്ള കോളറോഗിൻ, ചർമരോഗങ്ങൾക്കുള്ള ഡാപ്‌സോൺ, ന്യുമോണിയ അടക്കമുള്ള ശ്വാസകോശ രോഗങ്ങൾക്കുള്ള കോട്രിമോസോൾ, എയ്‌ഡ്‌സ്‌ രോഗികൾക്കുള്ള വിവിധ മരുന്നുകൾ.

വിറ്റാമിൻ സി ഗുളികകൾ എന്നിങ്ങനെ 12 മരുന്നുകളുടെ വിലയാണ്‌ ഉയർത്തിയത്‌. രണ്ട്‌ മുതൽ 20 രൂപവരെയായിരുന്നു ഇവയുടെ വില.

ഉൽപ്പാദന ചെലവിനെക്കാൾ കുറഞ്ഞവില നിശ്‌ചയിച്ചുവെന്ന്‌ ആരോപിച്ച്‌ കമ്പനികൾ നിർമാണം നിർത്തിയ മരുന്നുകളുടെ വിലയാണ്‌ ദേശീയ മരുന്നുവില നിയന്ത്രണ അതോറിറ്റി (എൻപിപിഎ) കുത്തനെ ഉയർത്തിയത്‌.

പകരം മരുന്നുകൾ ഇല്ലാത്തതിനാലാണ്‌ വില ഉയർത്തിയതെന്ന്‌ എൻപിപിഎ നിലപാട്‌. എലിപ്പനി അടക്കമുള്ള പകർച്ചപ്പനികളെ പ്രതിരോധിക്കാൻ തീവ്രശ്രമം നടത്തുന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഈ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണമെന്ന്‌ കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ കമ്പനികൾ ഉൽപ്പാദനത്തിന്‌ തയ്യാറായില്ല. കമ്പനികളുടെ സമ്മർദത്തിൽ മരുന്നുകളുടെ വില ഇരട്ടിയാക്കിയത്‌ കേരളത്തിന്‌ ആതുരസേവനമേഖലയിൽ വലിയ സാമ്പത്തികഭാരം വരും.

ഇവിടെ കുഞ്ഞ്‌ ജനിക്കുമ്പോൾ തന്നെ ക്ഷയരോഗപ്രതിരോധ കുത്തിവയ്പ് സൗജന്യമായി നൽകുന്നുണ്ട്‌. മാത്രമല്ല സൗജന്യചികിത്സ ഉറപ്പാക്കുന്നതിൽ മുന്നിലുള്ള സംസ്ഥാനമെന്ന നിലയിൽ വില വർധന സർക്കാരിന്‌ ബാധ്യത കൂട്ടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here