ഹര്‍ത്താലിന് നോട്ടീസ് ലഭിച്ചിട്ടില്ല; സംഘാടകര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന്‌ പൊലീസ്

പൗരത്വ നിയമ ഭേദഗതിക്കെതിരായി സംസ്ഥാനത്ത് 17ാം തിയ്യതി വിവിധ സംഘടനകള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതായി സാമൂഹ്യ മാധ്യമങ്ങള്‍ വഴി വ്യാപക പ്രചാരണം നടക്കുന്നതിനിടെ ഹര്‍ത്താലിനെതിരെ നടപടിയുമായി പൊലീസ്.

17ാം തിയ്യതിയിലെ ഹര്‍ത്താലിന് നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ല നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ നടത്തിയാല്‍ സംഘാടകര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കാസര്‍കോട് പൊലീസ്. ഫെയ്‌സ്ബുക്ക് വഴിയാണ് പൊലീസിന്റെ മുന്നറിയിപ്പ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍ ഭരണ പ്രതിപക്ഷങ്ങള്‍ സംയുക്കമായി 16 ന് പ്രതിഷേധ ധര്‍ണനടത്തുകയാണ്.

ഇതിനിടെയാണ് ചില സംഘടനകള്‍ സംസ്ഥാനത്ത് ബില്ലിനെതിരെ 17ാം തിയ്യതി ഹര്‍ത്താല്‍ നടത്തുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News