‘The Hour of the Furnace’ ന്റെ ചിത്രീകരണ വീഡിയോ ചലച്ചിത്ര അക്കാദമിയ്ക്ക്

1964 -68 കാലഘട്ടത്തിലെ കലുഷിതമായ അർജൻറീനയുടെ രാഷ്ട്രീയം പ്രതിഫലിക്കുന്ന നാല് മണിക്കൂർ ദൈർഘ്യമുള്ള
അർജന്റീനിയൻ സംവിധായകനായ ഫെര്‍ണാണ്ടോ സൊളാനസ് സംവിധാനം ചെയ്ത The Hour of the Furnace എന്ന സിനിമാത്രയത്തിന്റെ ചിത്രീകരണ വീഡിയോ റീല് ഇനി കേരള ചലച്ചിത്ര അക്കാദമിയ്ക്ക് സ്വന്തം.

അക്കാഡമി സെക്രട്ടറിയും IFFK എക്സിക്യൂട്ടീവ് ഡയറക്ടറുമായ മഹേഷ് പഞ്ചുവിന് തന്റെ പ്രശസ്തമായ ചിത്രത്തിന്റെ ചിത്രീകരണ റീൽ അർജന്റീനിയൻ സംവിധായകനായ ഫെര്‍ണാണ്ടോ സൊളാനസ് നേരിട്ട് നൽകി.

നവകൊളോണിയലിസം, അക്രമം, സ്വാതന്ത്ര്യം എന്നിവയാണ് സിനിമയുടെ പ്രമേയം. ലാറ്റിനമേരിക്കയിലെ അമേരിക്കൻ അനുകൂല സൈനികസേച്ഛാധിപത്യ പ്രവർത്തനങ്ങൾ രഹസ്യമായി റെക്കോർഡ് ചെയ്യപ്പെടുന്നതും യുവ വിപ്ലവകാരികളുടെ സ്വപ്നങ്ങളും രാഷ്ട്രീയ വല്കരണത്തിൽ മധ്യവർഗ്ഗത്തിന്റെ പങ്കും സിനിമ ചർച്ച ചെയ്യുന്ന സിനിമ യായിരുന്നു The Hour of the Furnace.

ഫെര്‍ണാണ്ടോ സൊളാനസിനായിരുന്നു ചലച്ചിത്ര അക്കാദമിയുടെ ഈ വർഷത്തെ ലൈഫ് ടൈം അച്ചിവ്മെന്റ് അവാർഡ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News