ഫാത്തിമാ കേസ്: സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ചെന്നൈ ഹൈക്കോടതി

ഫാത്തിമാ കേസ് സിബിഐ ക്ക് വിട്ട് തമിഴ്നാട് സർക്കാർ ഉത്തരവായി.കേസ് പരിഗണിച്ച ചെന്നൈ ഹൈക്കോടതി അന്വേഷണം സിബിഐക്ക് വിടുന്നതിൽ തടസ്സമെന്തെന്ന് ആരാഞ്ഞിരുന്നു.

ഹൈക്കോടതി പരാമർശം വന്ന സാഹചര്യത്തിലാണ് തമിഴ്നാട് സർക്കാർ കേസ് സിബിഐക്ക് വിട്ടുകൊണ്ട് ഉത്തരവിറക്കിയത്.

ഫാത്തിമയുടെ പിതാവ് അബ്ദുൾ ലത്തീഫ് പ്രധാന മന്ത്രിയേയും കേന്ദ്ര മന്ത്രി അമിത്ഷായേയും നേരിൽ കണ്ട് പരാതി നൽകിയപ്പോൾ തന്നെ കേസ് സിബിഐ അന്വേഷിക്കുമെന്ന് പറഞ്ഞിരുന്നു.

തമിഴ്നാട് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോഴാണ് കേസ് സിബിഐക്ക് വിട്ടുകൊണ്ട് തമിഴ്നാട് സർക്കാർ ഉത്തരവിട്ടതെന്നും ശ്രദ്ധേയമാണ്.

ചെന്നൈ ഐ.ഐ.റ്റി യിൽ മലയാളിയായ ഫാത്തിമയെ ഹോസ്റ്റൽ മുറിയിൽ തൂങി മരിച്ചനിലയിൽ കാണുകയായിരുന്നു.

സംഭവത്തിൽ മൂന്ന് അദ്ധ്യാപകരേയും വിദ്യാർത്ഥിനികളേയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഫാത്തിമയുടെ ഫോണിൽ കണ്ട ആത്മഹത്യാ കുറിപ്പിൽ അദ്ധ്യാപകനായ സുദർശൻ പത്മനാഭനാണ് തന്റെ മരണത്തിനു കാരണമെന്ന് രേഖപ്പെടുത്തിയിരുന്നു.

ഫാത്തിമയുടെ പിതാവ് അബ്ദുൾ ലത്തീഫ് ഉന്നയിക്കുന്ന ചോദ്യം

ഫാത്തിമയെ മരണത്തിലേക്ക് തള്ളി വിട്ട അദ്ധ്യ‌ാപകൻ സുദർശൻ പത്മനാഭൻ ഫാത്തിമയുടെ മാർക്ക് കുറച്ചത് ആർക്കുവേണ്ടി.

പിന്നീട് ഫാത്തിമയുടെ വെറുക്കപ്പെട്ട ലിസ്റ്റിലെ സഹപാഠി തന്നെ ഫാത്തിമയുടെ അപ്പീൽ അയക്കുന്നു.8 -ാം തീയതി അപ്പീൽ അംഗീകരിച്ച് 13 മാർക്ക് 18 ആക്കി ഉയർത്തിയതായി റിപ്പ്ളളൈ നൽകുന്നു.

8-ാം തീയതി രാത്രി 9.30 തിന് മെസ്സിലിരുന്നു ഫാത്തിമ കരയുന്നു പിറ്റേന്ന് 9-ാം തീയതി പുലർച്ചെ 4.44 ന് തന്റെ മൊബൈൽ ഫോണിലെ നോട്ടിൽ ആത്മഹത്യാകുറിപ്പ് രേഖപ്പെടുത്തി സുദർശൻ പത്മനാഭനാണ് തന്റെ മരണത്തിനുത്തരവാദിയെന്നു പ്രത്യേകം കവർ പേജിൽ സേവ് ചെയ്ത ശേഷം ജീവനൊടുക്കുന്നു.

മാർക്ക് കൂടിയതിൽ സന്തോഷിക്കേണ്ട ഫാത്തിമ മരണം വരിച്ചതിനിടയിൽ എന്തു സംഭവിച്ചു എന്നാണ് കണ്ടെത്തേണ്ടതെന്ന് പിതാവ് അബ്ദുൾ ലത്തീഫ് ചോദിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News