മാമാങ്കം ഇന്റർനെറ്റിൽ പ്രചരിപ്പിച്ചാൽ കുടുങ്ങും; പൊലീസ് കേസെടുത്തു

മാമാങ്കം സിനിമ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുന്നതിനെതിരെ കടുത്ത നടപടിക്ക് പൊലീസ്. എറണാകുളം സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്.

എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ആന്റണി ജോസഫ് നൽകിയ പരാതിയിലാണ് കേസ്.

കഴിഞ്ഞ ദിവസം രാത്രിയാണ് സിനിമക്കെതിരായ നീക്കം അണിയറ പ്രവർത്തകരുടെ ശ്രദ്ധിയിൽപ്പെട്ടിരുന്നത്. അർദ്ധരാത്രി തന്നെയാണ് പരാതി നൽകിയിരുന്നത്.

Dark net works ഉപയോഗിച്ച് ഗോവിന്ദ് എന്ന പ്രൊഫൈൽ നെയിം ഉള്ളയാളാണ് ടെലഗ്രാമിൽ വീഡിയോ അപ് ലോഡ് ചെയ്തിരിക്കുന്നതെന്ന് പൊലീസ് ഇതിനകം തന്നെ കണ്ടെത്തിയിട്ടുണ്ട്.

ഇയാളെ പ്രധാന പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡൗൺ ലോഡ് ചെയ്ത എല്ലാവരും കേസിൽ പ്രതികളാകുമെന്നും സെൻട്രൽ പൊലീസ് അറയിച്ചിട്ടുണ്ട്.

ഗുരുതരമായ പകർപ്പവകാശ ലംഘനമാണ് ഇപ്പോൾ നടന്നിരിക്കുന്നതെന്നാണ് പരാതിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News