നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമിച്ച 2 പേർ എയർ കസ്റ്റംസ് ഇന്റലിജൻസിന്റെ പിടിയിലായി.

സൗദി അറേബ്യയിൽ നിന്നെത്തിയ മലപ്പുറം കോഴിക്കോട് സ്വദേശികളാണ് പിടിയിലായത്. ഇവരിൽ നിന്ന്
2 കിലോ ഗ്രാം സ്വർണ്ണം പിടിച്ചെടുത്തു.

മെർക്കുറിയിൽ പൊതിഞ്ഞ് തകിടുകളാക്കി റീചാർജ്ജബിൾ ബാറ്ററിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം. ഇതിന് 65 ലക്ഷം രൂപ വിലമതിക്കും.

ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇരുവരും കാരിയറന്മാർ മാത്രമാണെന്നും പിന്നിൽ സ്വർണ്ണക്കടത്ത് സംഘമാണെന്നുമാണ് കസ്റ്റംസിന്റെ നിഗമനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News