പൗരത്വ ഭേദഗതി: ആസാം തിരിച്ചടിയില്‍ പകച്ച് ബിജെപി; അസംഗണ പരിഷത്ത് സുപ്രീംകോടതിയിലേക്ക്; മാറ്റത്തിന് തയ്യാറെന്ന് അമതി ഷാ; പ്രക്ഷോഭത്തില്‍ അഞ്ച് മരണം

പൗരത്വ നിയമ ഭേദഗതിക്ക് പിന്നാലെ രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തമായി വരുന്ന സാഹചര്യത്തില്‍ നിലപാടില്‍ നിന്ന് പിന്നോക്കം പോയി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

ഇതിനിടയില്‍ ബിജെപിയുടെ കുത്സിത നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് ബില്ലിനെതിരെ അസംഗണപരിഷത്ത് സുപ്രീംകോടതിയിലേക്ക്.

സഭയില്‍ എജെപി ബില്ലിനെ അനുകൂലിച്ചിരുന്നെങ്കിലും സംസ്ഥാനത്ത് വ്യപകമായി ഉയര്‍ന്ന പ്രതിഷേധത്തിന് പിന്നാലെയാണ് നിലപാട് മാറ്റമെന്നാണ് സൂചന.

പൗരത്വ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത് ആലോചിക്കാമെന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അമിത് ഷാ വ്യക്തമാക്കിയിരിക്കുന്നു.

അതേ സമയം നിയമത്തിനെതിരെ പ്രതിഷേധം ശക്തമായ പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് ബിജെപി ആവശ്യമുന്നയിച്ചു.

അസമില്‍ പ്രതിഷേധത്തിനിടെ മരിച്ചവരുടെ എണ്ണം അഞ്ചായി. പൗരത്വ നിയമം സഭയില്‍ ഉന്നയിച്ചപ്പോഴെല്ലാം മതപരമായ വേര്‍തിരിവുകള്‍ പാടില്ലെന്ന ആവശ്യങ്ങളെ പൂര്‍ണമായും തള്ളുന്ന നിലപാടാണ് ബിജെപി സ്വീകരിച്ചത്.

ഒരു കാരണവശാലും മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് പുറത്തുള്ള മുസ്ലീങ്ങള്‍ക്ക് പൗരത്വം നല്‍കാന്‍ കഴിയില്ലെന്നുമായിരുന്നു ബിജെപി നേതൃത്വത്തിന്റെ നിലപാട്.

കേരളം ഉള്‍പ്പെടെ ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളെല്ലാം ബില്ലിനെതിരെ ശക്തമായ നിലപാടുകളാണ് സ്വീകരിച്ചത്.

പ്രക്ഷോഭം ശക്തമായ അസാമില്‍ ബിജെപിക്കുള്ളിലും സഖ്യകക്ഷികള്‍ക്കുള്ളിലും പ്രകടമായ അഭിപ്രായ വ്യത്യാസങ്ങളാണ് വെളിച്ചത്തുവരുന്നത്.

മുതിര്‍ന്ന നേതാക്കള്‍ ബില്ലിനെതിരായ നിലപാടിന്റെ ഭാഗമായി പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. അസമില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ സംയുക്ത പ്രതിഷേധം അല്‍പ സമയത്തിനകം ആരംഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News