പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് തിങ്കളാഴ്ച സംയുക്ത പ്രതിഷേധം

കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് സംയുക്ത പ്രതിഷേധം. ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായാണ് നാളെ പ്രതിഷേധം സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് നടക്കുന്ന പ്രതിഷേധത്തില്‍ മന്ത്രിമാരും യുഡിഎഫ് കക്ഷി നേതാക്കളും പങ്കെടുക്കും.

കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസാക്കി,രാഷ്ട്രപതി ഒപ്പുവെച്ച പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് വലിയ പ്രതിഷേധമാണുയരുന്നത്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംയുക്ത പ്രതിഷേധം സംഘടിപ്പിക്കുന്നത്.

ഇന്ത്യയുടെ മതനിരപേക്ഷ – ജനാധിപത്യ സ്വഭാവത്തിനുനേരെയുള്ള കടന്നാക്രമണമാണ് കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയെടുക്കാന്‍ ശ്രമിക്കുന്ന പൗരത്വ ഭേദഗതി ബില്ലെന്നും ജനങ്ങളെ വര്‍ഗീയതയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നതിനാണ് ശ്രമമെന്നും മുഖ്യമന്ത്രി നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. തുടന്നാണ് ഭരണ- പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി തിങ്കളാഴ്ച പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.

തിരുവന്തപുരം രക്തസാക്ഷി മണ്ഡപത്തില്‍ വടക്കുന്ന ഭരണ പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധത്തില്‍ മന്ത്രിമാരും യുഡിഎഫ് കക്ഷി നേതാക്കളും പങ്കെടുക്കും. മുഖ്യമന്ത്രിയും പ്രതിപക്ഷനോതാക്കളുമുള്‍പ്പെടെയുള്ള നേതാക്കള്‍ യോഗത്തില്‍ സംസാരിക്കും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുമായി ടെലിഫോണില്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രതിഷേധം സംഘടിപ്പിക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News