കലാദീപം മാസിക അവാര്‍ഡ്: ദൃശ്യമാധ്യമ രംഗത്തെ പുരസ്‌കാരം കൈരളി ടിവിയുടെ കൊല്ലം ബ്യൂറോ ചീഫ് രാജ്കുമാര്‍ ഏറ്റുവാങ്ങി

കലാ സാംസ്‌കാരിക, സാമൂഹിക, പത്രപ്രവര്‍ത്തന മേഖലകളിലെ പ്രതിഭകളെ ആദരിക്കുന്നതിനായി കലാദീപം മാസിക ഏര്‍പ്പെടുത്തിയ 2019 ലെ അവാര്‍ഡ് വിതരണം ചെയ്തു. സിനിമാരംഗത്തു നിന്നും കൊച്ചുപ്രേമനും ദൃശ്യമാധ്യമ രംഗത്ത് നിന്ന് കൈരളി ടിവിയുടെ കൊല്ലം ബ്യൂറോ ചീഫ് രാജ്കുമാറും, സാഹിത്യ രംഗത്ത് നിന്ന് ആശ്രാമം ഭാസിയും, ഫോട്ടൊഗ്രാഫര്‍ റോണ റിബറോ, പഴകുളം റോജോ, ഫ്രാന്‍സിസ് എന്നിവരും പുരസ്‌കാരം ഏറ്റുവാങ്ങി.

ശബരിമല നിറപുത്തിരിക്ക് ജീവന്‍ പണയംവെച്ച് പ്രളയകാലത്ത് പമ്പ മുറിച്ചു നീന്തിയ രണ്ട് യുവാക്കള്‍ തൊഴില്‍ രഹിതരായി കഴിയുന്നു എന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് ഇരുവര്‍ക്കും ജോലി നല്‍കിയ സംഭവത്തിലാണ് രാജ്കുമാറിനെ അവാര്‍ഡിനായി പരിഗണിച്ചത്.

കേരളശബ്ദം ജയചന്ദ്രന്റെ അധ്യക്ഷതയില്‍ കൂടിയ ചടങ്ങിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാ താരം കനകലത നിര്‍വഹിച്ചു. തുടര്‍ന്ന് കലാദീപം ഷോര്‍ട്ട് ഫിലിം അവാര്‍ഡ് വിതരണവും നടന്നു. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം മണിവര്‍ണ്ണന്‍ സംവിധാനം ചെയ്ത ‘നിഴലാണെന്റെ അച്ഛന്‍’ എന്ന ഷോര്‍ട്ട് ഫിലിമും മികച്ച രണ്ടാമത്തെ ചിത്രത്തിന് ‘ഹിതം’ എന്ന ഷോട്ട് ഫിലിം അര്‍ഹത നേടി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ അവാര്‍ഡ്ദാന ചടങ്ങുകളില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News