ദേശീയ സ്‌കൂള്‍ മീറ്റില്‍ കേരളത്തിന് ചാമ്പ്യന്‍ഷിപ്പ്: വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥിന്റെ അഭിനന്ദനം

ദേശീയ സ്‌കൂള്‍ അത്ലറ്റിക് മീറ്റില്‍ 273 പോയിന്റ് നേടി കേരളം ഓവറോള്‍ ചാമ്പ്യന്‍മാരായിരിക്കുന്നു എന്നത് ഏറെ സന്തോഷം നല്‍കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് പറഞ്ഞു.

നിരവധി പ്രതിസന്ധികള്‍ക്കിടയിലും കേരള കായികോത്സവം വളരെ നന്നായി നടത്താനും അതുവഴി ദേശീയ സ്‌കൂള്‍ മീറ്റില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്താനും കഴിഞ്ഞിരിക്കുന്നു എന്നത് വളരെ അഭിമാനകരമാണ്.

എല്ലാ കായിക പ്രതിഭകള്‍ക്കും അതിന് അവരെ പ്രാപ്തരാക്കിയ അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒഫീഷ്യല്‍സിനും പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും അഭിനന്ദനം അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News