‘മാമാങ്കത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നത് വ്യാജ പ്രചരണം; ചിത്രത്തെ തകര്‍ക്കാന് ശ്രമിക്കുന്നത് ചില തല്‍പ്പരകക്ഷികള്‍’: സംവിധായകന്‍ പത്മകുമാര്‍

മാമാങ്കത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നത് വ്യാജ പ്രചരണമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ചില തല്‍പരകക്ഷികളാണെന്നും അത്തരക്കാരുടെ പ്രവര്‍ത്തനം അധികം വൈകാതെ പരാജയപ്പെടുമെന്നും സംവിധായകന്‍ പത്മകുമാര്‍. തിരുവനന്തപുരത്തു വച്ച് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുക്കവെയാണ് സംവിധായകന്‍ പത്മകുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത് .

മാമാങ്കം സിനിമയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടക്കുന്ന സാഹചര്യത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ചിലരെ പൊലീസ് നിരീക്ഷിച്ചു വരുകയാണ്. സനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ ഒരുതരത്തിലും ചിത്രത്തെ ബാധിച്ചിട്ടില്ലെന്നും. മികച്ച അഭിപ്രായങ്ങള്‍ ചിത്രത്തിന് ലഭിക്കുന്നുണ്ടെന്നും സംവിധായകന്‍ പത്മകുമാര്‍ പറഞ്ഞു

ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളിരല്‍ നിന്നും ലഭിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. രണ്ടായിരം കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ആദ്യദിവസം തന്നെ 27 കോടി രൂപയുടെ കളക്ഷന്‍ സ്വന്തമാക്കി.

അവധി ദിവസമായതിനാല്‍ കഴിഞ്ഞ ദിവസങ്ങളിലായി വലിയ തിരക്കാണ് തിയേറ്ററുകളില്‍ അനുഭവപ്പെട്ടത്. കുടുംബ പ്രേക്ഷകരില്‍നിന്നും മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News