ഫാത്തിമാ കേസ് സിബിഐക്ക് വിട്ട് തമിഴ്നാട് സർക്കാർ

ഫാത്തിമാ കേസ് സിബിഐക്ക് വിട്ട് തമിഴ്നാട് സർക്കാർ ഉത്തരവായി. കേസ് പരിഗണിച്ച ചെന്നൈ ഹൈക്കോടതി അന്വേഷണം സിബിഐക്ക് വിടുന്നതിൽ തടസ്സമെന്തെന്ന് ആരാഞ്ഞിരുന്നു. ഹൈക്കോടതി പരാമർശം വന്ന സാഹചര്യത്തിലാണ് തമിഴ്നാട് സർക്കാർ കേസ് സിബിഐക്ക് വിട്ടുകൊണ്ട് ഉത്തരവിറക്കിയത്. അതേ സമയം തന്നെ ഔദ്യോഗികമായി തമിഴ്നാട് സർക്കാർ അറിയിച്ചിട്ടില്ലെന്ന് ഫാത്തിമയുടെ പിതാവ് അബ്ദുൾ ലത്തീഫ് പറഞ്ഞു.

തമിഴ്നാട് പോലീസാണ് ഫാത്തിമ കേസ് സിബിഐക്ക് വിട്ടുവെന്ന വിവരം മാധ്യമങളെ അറിയിക്കുന്നത്.എന്നാൽ കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥനൊ തമിഴ്നാട് സർക്കാരൊ തന്നെ ഔദ്യോഹികമായി അറിയിച്ചിട്ടില്ലെന്ന് ഫാത്തിമയുട പിതാവ് അബ്ദുൾ ലത്തീഫ് പറഞ്ഞു.

തന്റെ മകൾ മരിച്ചിട്ട് 36 ദിവസം പിന്നിടുന്നു എന്നിട്ടും ഫാത്തിമയുടെ മരണകാരണമൊ മരണത്തിനു പിന്നിൽ ആരെന്നൊ പോലീസ് കണ്ടെത്തിയിട്ടില്ല ഇപ്പോഴു, അന്വേഷണ ഉദിയോഗസ്ഥനായ ഈശ്വര മൂർത്തിയിൽ വിശ്വാസമുണ്ട്, അവർ ആവശ്യപ്പെട്ട സമയം കഴിഞ്ഞു.

ഫാത്തിമയുടെ പിതാവ് അബ്ദുൾ ലത്തീഫ് പ്രധാന മന്ത്രിയേയും കേന്ദ്ര മന്ത്രി അമിത്ഷായേയും നേരിൽ കണ്ട് പരാതി നൽകിയപ്പോൾ തന്നെ കേസ് സിബിഐ അന്വേഷിക്കുമെന്ന് പറഞ്ഞിരുന്നു.തമിഴ്നാട് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോഴാണ് കേസ് സിബിഐക്ക് വിട്ടുകൊണ്ട് തമിഴ്നാട് സർക്കാർ ഉത്തരവിട്ടന്നെതും ശ്രദ്ധേയമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here