ബംഗാള്‍ ഇപ്പോള്‍ കത്തുകയാണ്. പ്രശ്‌നം കേന്ദ്രസര്‍ക്കാരിന്റെ
പൗരത്വ നിയമം തന്നെ.ഇന്ത്യയുടെ സാംസ്‌കാരിക ഭൂമികയായിരുന്ന
പശ്ചിമ ബംഗാള്‍ സാമുദായികമായി ഭിന്നിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു.
അസമിന് പിന്നാലെ ബംഗാളിലും പൗരത്വ പട്ടിക തയ്യാറാക്കുമെന്നാണ്
ബി ജെ പിയുടെ ഭീഷണി.സംസ്ഥാനത്തെ ജനസംഖ്യയിലെ മൂന്നിലൊന്നോളം
ന്യൂനപക്ഷങ്ങളാണ്.ഇവര്‍ക്കിടയിലാകെ ആശങ്ക പടര്‍ന്നിരിക്കുന്നു.
തങ്ങളെ ബംഗ്‌ളാദേശിലേയ്ക്ക് നാടുകടത്തുമോ? അസമിലേതുപോലെ
തടങ്കല്‍ പാളയങ്ങള്‍ കെട്ടി ഉയര്‍ത്തി അവയ്ക്ക് അകത്ത് അടക്കുമോ?
ഇവരുടെ ആശങ്ക തന്ത്രപൂര്‍വ്വം മമതാബാനര്‍ജിയുടെ തൃണമൂല്‍
കോണ്‍ഗ്രസ് മുതലെടുക്കുന്നു.