കസാമ്പത്തിക പ്രതിസന്ധി മൂലം കേരളത്തില്‍ ഒന്നും നടക്കുന്നില്ലെന്നും
ഈ പ്രതിസന്ധി സംസ്ഥാന സര്‍ക്കാര്‍ സൃഷ്ടിച്ചതാണെന്നും സ്ഥാപിക്കാനുളള
കഠിന പ്രയത്‌നത്തിലാണ് കേരളത്തിലെ യു ഡി എഫ്.

കേരളം ഇന്ത്യാ രാജ്യത്തിന്റെ ഭാഗമാണ്.കേന്ദ്ര നയങ്ങള്‍ എല്ലാം കേരളത്തേയും ബാധിക്കും.നോട്ട് നിരോധനം,ജി എസ് ടി എന്നു തുടങ്ങി ഓഹരിവിറ്റഴിക്കലും പെട്രോള്‍-ഡീസല്‍
വിലവര്‍ധനവുമെല്ലാം ഏറ്റവും ബാധിച്ച സംസ്ഥാനം കേരളമാണ്.
കാരണം കേരളമാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ സംസ്ഥാനം.
സര്‍വ്വോപരി തുടര്‍ച്ചയായി് രണ്ട് വര്‍ഷം കേരളത്തില്‍ വന്‍ പ്രകൃതി ദുരന്തങ്ങള്‍
ഉണ്ടായി.ഇവയുണ്ടാക്കിയ സാമ്പത്തികാഘാതം വളരെ വലുതാണ്.