തിരുവനന്തപുരം നഗരത്തില്‍ നാളെ ഗതാഗത ക്രമീകരണം; പാര്‍ക്ക് ചെയ്യേണ്ട സ്ഥലങ്ങള്‍

എല്‍ഡിഎഫ്-യുഡിഎഫ് സംയുക്തമായി പൗരത്വബില്ലിനെതിരെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടത്തുന്ന സത്യഗ്രഹസമരത്തോടനുബന്ധിച്ച് നാളെ രാവിലെ 09.30 മണി മുതല്‍ ഉച്ചയ്ക്ക് 2 മണിവരെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത ക്രമീകരണം ഉണ്ടായിരിക്കുന്നതാണ്.

സംയുക്ത സത്യഗ്രഹസമരം ആരംഭിക്കുന്ന സമയം മുതല്‍ തീരുന്നതുവരെ പബ്ലിക് ലൈബ്രറി – രക്തസാക്ഷിമണ്ഡപം – വിജെടി വരെയുള്ള റോഡിലും, ആശാന്‍സ്‌ക്വയര്‍ – സര്‍വ്വീസ് റോഡ് -രക്തസാക്ഷി മണ്ഡപം വരെയുള്ള റോഡിലുടെയുള്ള ഗതാഗതം പൂര്‍ണ്ണമായും ഒഴിവാക്കി യാത്ര ചെയ്യേണ്ടതാണ്.

വാഹനങ്ങള്‍ വഴിതിരിച്ച് വിടുന്ന സ്ഥലങ്ങള്‍

ദേശിയപാത / എം. സി റോഡ് നിന്നും വരുന്ന വാഹനങ്ങള്‍ പബ്ലിക് ലൈബ്രറി ഭാഗത്ത് നിന്നും തിരിഞ്ഞ് നന്ദാവനം-ബേക്കറി പനവിള വഴി പോകേണ്ടതാണ്.

നെടുമങ്ങാട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ വെള്ളയമ്പലം നിന്നും തിരിഞ്ഞ് എസ്.എം.സി – വഴുതക്കാട് – ആനിമസ്‌ക്രീന്‍ സ്‌ക്വയര്‍ വഴി പോകേണ്ടതാണ്.

തമ്പാനൂര്‍ ഭാഗത്തുനിന്നും ആറ്റിങ്ങല്‍, കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ ബേക്കറി – പഞ്ചാപുര അണ്ടര്‍പാസ്സ് – ആശാന്‍ സ്‌ക്വയര്‍- വഴി പോകേണ്ടതാണ്.

കിഴക്കേകോട്ട/തമ്പാനൂര്‍ ഭാഗങ്ങളില്‍ നിന്നും പേരൂര്‍ക്കട, നെടുമങ്ങാട് ഭാഗങ്ങളിലേയ്ക് പോകേണ്ട വാഹനങ്ങള്‍ ഒ.ബി.റ്റി.സി -ഫ്‌ലൈ ഓവര്‍- തൈക്കാട്- സാനഡു-വഴുതക്കാട് വഴി പോകേണ്ടതാണ്.

കിഴക്കേകോട്ട ഭാഗത്ത് നിന്നും പട്ടം,മെഡിക്കല്‍കോളേജ് ഭാഗങ്ങളിലേയ്ക് പോകേണ്ട വാഹനങ്ങള്‍ വിജെ.റ്റിയില്‍നിന്നും തിരിഞ്ഞ് ആശാന്‍ സ്‌ക്വയര്‍, പിഎം.ജി – വഴി പോകേണ്ടതാണ്

നോ പാര്‍ക്കിംഗ് സ്ഥലങ്ങള്‍

ആര്‍.ആര്‍.ലാംമ്പ് – അയ്യന്‍കാളി ജംഗ്ഷന്‍(വി.ജെ.റ്റി) – വരെയുള്ള റോഡ്

ആശാന്‍ സ്‌ക്വയര്‍ ജനറല്‍ ആശുപത്രി റോഡ്

രക്തസാക്ഷിമണ്ഡപത്തിന് ചുറ്റുമുള്ള റോഡ്

പാര്‍ക്കിംഗ് സ്ഥലങ്ങള്‍

സത്യഗ്രഹസമരവുമായി ബന്ധപ്പെട്ട് വരുന്ന എല്ലാ വാഹനങ്ങളും ആശാന്‍ സ്‌ക്വയര്‍ ഭാഗത്ത് ആളെ ഇറക്കിയ ശേഷം മ്യൂസിയം – നന്ദാവനം റോഡിലോ, മാനവീയം വീഥിയലോ, ആള്‍സെയിന്റസ്-ശംഖുംമുഖം റോഡിലോ, ആറ്റുകാല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലോ പാര്‍ക്ക് ചെയ്യേണ്ടതാണ്. റോഡിനു പരാലല്‍ ആയോ, ഗതാഗതതടസ്സം ഉണ്ടാക്കുന്ന രീതിയിലോ, മറ്റു വാഹനങ്ങള്‍ക്ക് കടന്നു പോകുന്നതിന് തടസ്സം ഉണ്ടാക്കുന്ന രീതിയിലോ പാര്‍ക്ക് ചെയ്യുവാന്‍ പാടില്ലാത്തതുമാണ്.

തിരുവനന്തപുരം സിറ്റി പോലീസിന്റെ മേല്‍ പറഞ്ഞ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കേണ്ടതാണെന്ന് സിറ്റി ജില്ലാ പോലീസ് മേധാവി എം.ആര്‍ അജിത്കുമാര്‍ ഐപിഎസ് അറിയിച്ചു.

ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികള്‍ക്കും നിര്‍ദ്ദേശങ്ങളും താഴെപ്പറയുന്ന ഫോണ്‍ നമ്പരുകളില്‍ അറിയിക്കാവുന്നതാണ്. ഫോണ്‍ നമ്പരുകള്‍:- 0471-2558731, 0471-2558732.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News