ജാമിയ മിലിയ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിവെപ്പ്

പൗരത്വ ഭേദഗതി ബില്ലിനെതിരെ ശക്തമായ പ്രക്ഷോഭം ആളിക്കത്തിയ ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിൽ വീണ്ടും സംഘർഷം. സർവകലാശാലയ്‌ക്ക്‌ സമീപം ബസുകൾ കത്തിച്ചു. പൊലീസ്‌ കണ്ണീർവാതകം പ്രയോഗിച്ചു.

ഡൽഹിയിലെ സുഖ്‌ദേവ്‌വിഹാർ, ഫ്രണ്ട്‌സ്‌ കോളനി എന്നിവിടങ്ങളിലാണ്‌ അക്രമം നടന്നത്‌. അഗ്നിശമന സേനയുടെ വാഹനങ്ങൾ തകർത്തു. ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയതിന് പിന്നാലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭമാണ് ജാമിയ മിലിയ സര്‍വകലാശാലയില്‍ നടന്നത്.

വിദ്യാര്‍ഥികളും അധ്യാപകരും നാട്ടുകാരം അടക്കം നൂറുകണക്കിന് പേരാണ് ദക്ഷിണ ഡല്‍ഹിയില്‍ സമരത്തില്‍ പങ്കെടുത്തത്. പ്രക്ഷോഭത്തില്‍ ഞായറാഴ്ച വൈകുന്നേരത്തോടെ ആറ് സ്‌റ്റേറ്റ് ബസുകളും നിരവധി മറ്റു വാഹനങ്ങളും അഗ്നിക്കിരയാക്കിയതായാണ് റിപ്പോര്‍ട്ട്.

ജാമിയ സര്‍വകലാശാലയ്ക്ക് ഒരു കിലോമീറ്റര്‍ അകലെ മഹാറാണി ബാഗിലേയ്ക്കുള്ള പ്രധാന റോഡിലാണ് ഡെല്‍ഹി സര്‍ക്കാരിന്റെ ബസ് പ്രക്ഷോഭകര്‍ അഗ്നിക്കിരയാക്കിയത്. വൈകിട്ട് നാലുമണിയോടെയാണ്‌ ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ഥികളും അധ്യാപകരും നാട്ടുകാരും ഡല്‍ഹിയിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

സ്ഥലത്ത് നിരവധി പൊലീസിനെയും അഗ്നിശമനസേനയെയും നിയോഗിച്ചിട്ടുണ്ട്. ഏതാനും പൊലീസുകാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. നഗരത്തിന്‍റെ മിക്കയിടങ്ങളിലും കടുത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

പ്രക്ഷോഭങ്ങളെ തുടർന്ന്‌ സർവകലാശാലയിൽ ശീതകാല അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ശീതകാല അവധി ഡിസംബര്‍ 16 മുതല്‍ ജനുവരി അഞ്ച് വരെയാണ്. ഈ തീയതിയ്ക്ക് മുമ്പ് നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചു. പുതിക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News