അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പണമില്ല; സുമനസ്സുകളുടെ സഹായം തേടി അമ്പെയ്ത്ത് താരം

അന്താരാഷ്ട്ര അമ്പെയ്തു മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പണമില്ലാതെ പ്രതിസന്ധിയിലാണ് ദീപക്ക്. മത്സരത്തില്‍ പങ്കെടുക്കാന്‍ 3 ലക്ഷത്തോളം രൂപ ചിലവുവരുന്ന ഉപകരണങ്ങള്‍ ദീപക്കിന് ആവശ്യമാണ്. പൈസ ഇല്ലാതതിനാല്‍ തന്‍റെ കായിക ഭാവി എന്താകുമെന്നറിയാതെ ആശങ്കയിലിരിക്കുകയാണ് ഈ ചെറുപ്പക്കാന്‍.

ലക്ഷ്യത്തില്‍ ഉന്നം തെറ്റാതെ അമ്പെയ്യാന്‍ മിടുക്കനാണ് ദീപക്ക്. ഈക‍ഴിഞ്ഞ ഇന്ത്യാ നേപ്പാള്‍ ഇന്‍റര്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ വെ‍ള്ളി മെഡല്‍

നേടിയ പ്രതിഭ‍. പക്ഷെ ലക്ഷ്യം തെറ്റാതെ അമ്പെയ്യാന്‍ വില്ല് ആവശ്യമാണ്. അതിനാണെങ്കില്‍ മൂന്നു ലക്ഷത്തോളം രൂപ ചിലവു വരും. സാമ്പത്തിക പ്രതിസന്ധിമൂലം ഹോട്ടല്‍ മാനേജ്മെന്‍റ് പഠനം ഉപേക്ഷിക്കേണ്ടിവന്ന ദീപക്കിന് ഈ തുക സ്വപ്നം കാണാവുന്നതിലും അപ്പുറമാണ്. അന്താരാഷ്ട്ര മത്സരത്തിന് നേപ്പാളില്‍ പോയതുതന്നെ പലിശയ്ക്കും പണം കടം വാങ്ങി. ആ തുക പൂര്‍ണ്ണമായ് തിരിച്ചടയ്ക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല

തന്‍റെ പരിശീലപനായ വിഷ്ണുവിന്‍റെ പ‍ഴയ വില്ല് ഉപയോഗിച്ചാണ് ദീപക്ക് മത്സരത്തിങ്ങളില്‍ പങ്കെടുക്കാറ്. പക്ഷെ മുന്‍നിര അന്താരാഷ്ട്ര അമ്പെയ്ത്തു മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അതുകൊണ്ടാകില്ല. പരിശീലനത്തിനാവശ്യമായ ആരോ വരെ ദീപക്ക് സ്വന്തമായി ഉണ്ടാക്കാറാണ് പതിവ്.

അച്ഛനില്ലാത്ത ഈ കുടുംബത്തിലെ ചിലവുകള്‍ നടന്നു പോകുന്നത് ലോജിസ്റ്റിക്ക്സ് പഠനത്തിനു ശേഷം ദീപക്ക് അധ്വാനിച്ചുണ്ടാക്കുന്ന തുച്ഛമായ വരുമാനവും ഉപയോഗിച്ചാണ്. സാമ്പത്തിക സഹായം ലഭിച്ചാല്‍ ഈ തിരുവല്ലം കാരന് അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാനാകും. സ്വര്‍ണവും വെള്ളിയുമെല്ലാം തന്‍റെ കൂര്‍ത്ത അമ്പിന്‍ മുനകളില്‍ എയ്തിടാനും ക‍ഴിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here