സാമൂഹ്യപ്രതിബദ്ധതയുള്ള പ്രൊഫഷണലുകളുടെ കൂട്ടായ്‌മയ്‌ക്ക്‌ കൊച്ചിയിൽ തുടക്കം

സാമൂഹ്യപ്രതിബദ്ധതയും ശാസ്ത്രീയ ചിന്തയും മാനവികതയുമുളള പ്രൊഫഷണലുകളുടെ കൂട്ടായ്‌മയ്‌ക്ക്‌ കൊച്ചിയിൽ തുടക്കമായി. വിവിധ മേഖലയിലുള്ള ഇന്ത്യക്ക് അകത്തും പുറത്തുമുള്ള കേരളീയരായ പ്രൊഫഷണലുകളെ ഒന്നിച്ച് ഒരു നെറ്റ്‌വർക്കിലേക്കു വികസിക്കലാണ് പ്രധാന ലക്ഷ്യം.

എല്ലാവിഭാഗം പ്രൊഫഷണലുകളുടെ നൈപുണ്യവും, ആശയങ്ങളും കേരളത്തിന്റെ സുസ്ഥിര വികസനത്തിനും പുരോഗതിക്കും സംയോജിപ്പിക്കുന്നതിനുള്ള വിശാലമായ പ്ലാറ്റ്‌ഫോം ആയിട്ടാണ്‌ നെറ്റ്‌വർക്ക്‌ പ്രവര്‍ത്തിക്കുക.

എല്ലാവരും തമ്മിൽ തുല്യതയുടെ ബന്ധമായിരിക്കും ഉണ്ടാവുക. പുതിയ കാലത്തിനു ചേരുന്ന രൂപവും ഉള്ളടക്കവും ഉള്ള സംഘടനയായാണ്‌ രൂപീകരണം. ജാതി, -മത, ‌സാമുദായിക വിഭജനമില്ലാതെ എല്ലാവിഭാഗത്തിൽപ്പെട്ട പ്രൊഫണലുകൾക്കും ഇതിൽ കണ്ണിചേരാം.

സാമൂഹ്യപ്രതിബദ്ധതയും മാനവികതയും ശാസ്ത്രീയ ചിന്തയും പ്രൊഫഷണൽ വിഭാഗത്തിൽ ശക്തിപ്പെടുത്തുക, എല്ലാ വിഭാഗത്തിൽപ്പെട്ട പ്രൊഫഷണലുകളുടേയും സവിശേഷമായ നൈപുണ്യം കാലോചിതമാക്കുക, കേരളത്തിന്റെ വികസനത്തിനും പുരോഗതിക്കും അറിവിനേയും അനുഭവത്തെയും ക്രിയാത്മകമായി ഉപയോഗപ്പെടുത്തുക, വിദ്യാർഥികൾക്ക് പരിശീലനം നൽകുക, അവരുടെ പഠനത്തെ സഹായിക്കുന്നതോടൊപ്പം മാനവിക മൂല്യങ്ങളും സാമൂഹ്യ പ്രതിബദ്ധതയും ശക്തിപ്പെടുത്താൻ ഇടപെടുക തുടങ്ങിയവും നെറ്റ്‌വർക്ക്‌ ലക്ഷ്യം വയ്‌ക്കുന്നു.

കേരളം അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിൽ അറിവും ലോക അനുഭവവും ക്രിയാത്മകമായി ഉപയോഗിക്കുന്നതിനും സംഘടന മുൻതൂക്കം നൽകുന്നു. പൊതുവിദ്യാഭ്യാസം, പൊതുആരോഗ്യം, പശ്ചാത്തല സൗകര്യവികസനം എന്നീ മേഖലകളിൽ ക്രിയാത്മക സംഭാവനകൾ നൽകും.

ലിംഗനീതി ഉറപ്പുവരുത്താൻ നിലപാടുകൾ സ്വീകരിക്കും. പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നതിനും അവരുടെ ജീവിത നിലവാരവും സാമൂഹ്യ പദവിയും ഉയർത്തുന്നതിനും സംഘടനയിലുള്ളവർ അവരുടെ സംഭാവനകൾ ഉപയോഗിക്കും.

ജനതയുടെ ജീവിത നിലവാരം ഉയർത്താൻ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക, സന്നദ്ധ പ്രവർത്തനങ്ങളിലൂടെ പൊതുനന്മക്കായി ശ്രമിക്കുക, പ്രൊഫഷണലുകൾക്കിടയിലെ സർഗാത്മകകഴിവുകൾ പ്രോത്സാഹിക്കാൻ – മതനിരപേക്ഷ സംസ്കാരവുമായി കണ്ണിചേർക്കുക തുടങ്ങിയ ലക്ഷ്യങ്ങളും നെറ്റ്‌വർക്ക്‌ മുന്നോട്ടു വയ്‌ക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News