ഇടപ്പള്ളിയിൽ രണ്ടുപേരെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. പാലക്കാട്‌ വാടക്കൽ സ്വദേശികളായ രാധാകൃഷ്‌ണൻ (50), ഭാര്യ ലത (45) എന്നിവരാണ്‌ മരിച്ചത്‌.

പകൽ മൂന്നോടെയാണ് അപകടം. ഇടപ്പള്ളി റെയിൽവേ സ്‌റ്റേഷനും മേൽപ്പാലത്തിനും മദ്ധ്യേയാണ്‌ മൃതദേഹങ്ങൾ കണ്ടത്‌. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് എളമക്കര പൊലീസ് അറിയിച്ചു.

മൃതദേഹങ്ങൾ ഇൻക്വസ്റ്റിന്‌ ശേഷം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക്‌ മാറ്റി.