ജാമിയ മില്ലിയ അതിക്രമം; ഡല്‍ഹി, ജെഎന്‍യു സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികല്‍ ദില്ലി പൊലീസ് ആസ്ഥാനം ഉപരോധിക്കുന്നു

ജാമിയ മില്ലിയ സര്‍വ്വകലാശാലയില്‍ പൊലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ ഡല്‍ഹി പൊലീസ് ഹെഡ് കോര്‍ട്ടേഴ്‌സ് ഉപരോധിക്കുന്നു. ഡല്‍ഹി, ജെഎന്‍യു സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളാണ് പൊലീസ് ആസ്ഥാനം ഉപരോധിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധമായെത്തിയ ജാമിയ മില്ലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭം അക്രമാസക്തമായതോടെ നേരെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു.

പ്രതിഷേധക്കാര്‍ 4 ബസുകള്‍ക്ക് തീയിട്ടിരുന്നു. പൊലീസ്‌ കണ്ണീർവാതകം പ്രയോഗിച്ചു. ഡൽഹിയിലെ സുഖ്‌ദേവ്‌വിഹാർ, ഫ്രണ്ട്‌സ്‌ കോളനി എന്നിവിടങ്ങളിലാണ്‌ അക്രമം നടന്നത്‌. അഗ്നിശമന സേനയുടെ വാഹനങ്ങൾ പ്രതിഷേധക്കാര്‍ തകർത്തിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News