ജാമിയക്ക് പിന്തുണയുമായി ‍വിദ്യാര്‍ത്ഥികള്‍; ദില്ലി പൊലീസ് ആസ്ഥാനത്ത് വന്‍ പ്രതിഷേധം

ജാമിയ മില്ലിയ ഇസ്ലാമിയയില്‍ നടന്ന പൊലീസ് അതിക്രമത്തിനെതിരെ ദില്ലി പൊലീസ് ആസ്ഥാനത്ത് വിദ്യാര്‍ഥികളുടെ വന്‍ പ്രതിഷേധം.

പൗരത്വഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച് ജാമിയ മിലിയയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തിനെതിരെ പൊലീസ് നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് വിദ്യാര്‍ത്ഥികള്‍ ദില്ലിയിലെ പൊലീസ് ആസ്ഥാനത്ത് പ്രതിഷേധിക്കാനായി ഒത്തുകൂടിയത്.

ദില്ലി പൊലീസ് ആസ്ഥാനത്ത് ഒത്തുകൂടിയ വിദ്യാര്‍ഥികള്‍ പൊലീസിനും സര്‍ക്കാറിനുമെതിരെ മുദ്രാവാക്യം മുഴക്കി. പ്രദേശത്ത് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്. ഡല്‍ഹി യൂണിവേഴ്‌സിറ്റി, ജെഎന്‍യു തുടങ്ങി ദില്ലിയിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള നിന്നുള്ള വിദ്യാര്‍ഥികളാണ് പ്രതിഷേധവുമായി ഒത്തു ചേര്‍ന്നത്.

പ്രക്ഷോഭം രാത്രിയിലും തുടരുമെന്നാണ് പുറത്ത് വരുന്ന സൂചനകള്‍. ജാമിയ മിലിയ സര്‍വ്വകലാശാലയ്ക്ക് നാല് കിലോ മീറ്റര്‍ ചുറ്റളവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ദില്ലി സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.

വൈകുന്നേരം ആരംഭിച്ച പ്രതിഷേധം വലിയ തോതില്‍ അക്രമാസക്തമാവുകയായിരുന്നു. പ്രതിഷേധക്കാര്‍ വ്യാപകമായി വാഹനങ്ങള്‍ക്ക് തീയിട്ടു. ഇതോടെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. പൊലീസ് വെടിയുതിര്‍ത്തതായും ആരോപണമുയര്‍ന്നു. ജാമിയ മിലിയ സര്‍വ്വകലാശാലയ്ക്ക് അകത്തേക്ക് കയറിയ പൊലീസ്, ലൈബ്രറിയിലടക്കം കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു.

നിരവധി പേര്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റത്. സംഘര്‍ഷത്തെത്തുടര്‍ന്ന് സര്‍വകലാശാല അടുത്ത മാസം അഞ്ചാം തീയതി വരെ അടച്ചിട്ടു. സര്‍വകലാശാലക്ക് പുറത്ത് വലിയ തോതില്‍ പൊലീസിനെ വിന്യസിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് ദില്ലിയില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് 15 ഓളം മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടു. ഇതോടെ ദില്ലിയില്‍ ഗതാഗത തടസ്സം രൂക്ഷമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News