പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് കേരളത്തിലും പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധ സൂചകമായി കോഴിക്കോട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ 10 മിനിട്ടോളം മലബാര്‍ എക്സ്പ്രസ് തടഞ്ഞിട്ടു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ റോഡ് ഉപരോധിച്ചു.
തിരുവനന്തപുരത്ത് മ്യൂസിയം പൊലീസ് സ്റ്റേഷന് പരിസരത്ത് നിന്ന് ഡിവൈെഎഫ്ഐ പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. രാജ്ഭവന് മുന്നിലേക്ക് മാര്‍ച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
അതേസമയം ജാമിയ മില്ലിയ ഇസ്ലാമിയയില്‍ നടന്ന പൊലീസ് അതിക്രമത്തിനെതിരെ ദില്ലി പൊലീസ് ആസ്ഥാനത്ത് വിദ്യാര്‍ഥികളുടെ വന്‍ പ്രതിഷേധം.
പൗരത്വഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച് ജാമിയ മിലിയയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തിനെതിരെ പൊലീസ് നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് വിദ്യാര്‍ത്ഥികള്‍ ദില്ലിയിലെ പൊലീസ് ആസ്ഥാനത്ത് പ്രതിഷേധിക്കാനായി ഒത്തുകൂടിയത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here