പൗരത്വ ഭേദഗതി നിയമം; അലിഗഢിലും സംഘർഷം; പ്രകടനത്തിനുനേരെ പൊലീസ്‌ അതിക്രമം

ഡൽഹി ജാമിയ മിലിയ സർവകലാശാലയിലെ പൊലീസ്‌ അക്രമത്തിൽ പ്രതിഷേധിച്ച്‌ ഉത്തർപ്രദേശിലെ അലിഗഢ്‌ മുസ്ലിം സർവകലാശാലയിൽ നടന്ന പ്രകടനത്തിനുനേരെ പൊലീസ്‌ അതിക്രമം. പ്രതിഷേധിച്ചവർക്കുനേരെ പൊലീസ്‌ ലാത്തിച്ചാർജ്ജും കണ്ണീർവാതകവും പ്രയോഗിച്ചു. കാമ്പസിൽനിന്ന്‌ കല്ലേറുണ്ടായെന്ന്‌ പൊലീസ്‌ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച്‌ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി അലിഗഢിൽ പ്രതിഷേധം നടക്കുകയാണ്‌. അലിഗഢ്‌ സർവകലാശാല ജനുവരി അഞ്ചുവരെ അടച്ചിട്ടു. അലീഗഢ്‌ പട്ടണത്തിൽ ഇന്റർനെറ്റ്‌ സേവനങ്ങൾ നിരോധിച്ചു.

സർവകലാശാലയ്ക്ക് പുറത്തുള്ള ബാബ് – എ – സയ്യിദ് ഗേറ്റിന് സമീപത്ത് വിദ്യാർത്ഥികളും പൊലീസും ഏറ്റുമുട്ടി. പൊലീസ് വിദ്യാർത്ഥികൾക്ക് നേരെ കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. വിദ്യാർത്ഥികൾ തിരികെ കല്ലെറിഞ്ഞെന്നാണ് പൊലീസ് ആരോപിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here