ഒരുമിച്ചുയര്‍ത്തും കേരളം പ്രതിരോധത്തിന്റെ സ്വരം; പൗരത്വ ബില്ലിനെതിരെ സംയുക്ത സത്യാഗ്രഹം ആരംഭിച്ചു

തിരുവനന്തപുരം: മതത്തിന്റെ പേരിൽ ജനങ്ങളെ വിഭജിക്കുന്ന പൗരത്വഭേദഗതി നിയമത്തിനെതിരെ തിങ്കളാഴ്‌ച കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കും.

തിരുവനന്തപുരത്തെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും സംയുക്തമായ ആഭിമുഖ്യത്തില്‍ ഭരണ-പ്രതിപക്ഷ കക്ഷികളുടെ സംയുക്ത സത്യഗ്രഹം ആരംഭിക്കും.

രക്തസാക്ഷി മണ്ഡപത്തില്‍ പ്രതിഷേധ റീത്ത് സമര്‍പ്പിച്ച ശേഷമായിരിക്കും മുഖ്യമന്ത്രി സംയുക്ത പ്രതിഷേധത്തിന് തുടക്കം കുറിക്കുക.

മന്ത്രിമാരും എംഎല്‍എമാരും സമര പന്തലിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. വിവിധ സാംസ്‌കാരിക സംഘടനാ നേതാക്കള്‍ മതമേലധ്യക്ഷന്‍മാരൊക്കെ സ്വമേധയാ തന്നെ സമരപ്പന്തലിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്‌.

സാംസ്കാരിക- കലാ-സാഹിത്യ മേഖലകളിലെ പ്രമുഖർ സംസാരിക്കും. വിവിധ രാഷ്ട്രീയപാർടികളിലും സംഘടനകളിലും പെട്ടവർ അഭിവാദ്യം അർപ്പിക്കും. നവോത്ഥാനസമിതിയുടെ പ്രവർത്തകരും പങ്കാളികളാകും.

ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ്‌ സമരം.

ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയുടെയും മതനിരപേക്ഷതയുടെയും മൂല്യങ്ങളെ കശാപ്പു ചെയ്യുന്ന പൗരത്വ ഭേദഗതി നിയമം ജനങ്ങളിൽ കടുത്ത ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് കേരളം ഒറ്റക്കെട്ടായത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News