‘പ്രതിഷേധക്കാരെ വസ്ത്രംകൊണ്ട് തിരിച്ചറിയും’; വര്‍ഗീയ പരാമര്‍ശവുമായി രാജ്യത്തിന്റെ പ്രധാനമന്ത്രി

പൗരത്വ ഭേദഗതി ബല്ലിനെതിരെ രാജ്യത്താകമാനം നടക്കുന്ന പ്രതിഷേധങ്ങളള്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി രാജ്യത്തിന്റെ പ്രധാനമന്ത്രി.

പൗരത്വ ബില്ലിനെതിരെ രാജ്യത്ത് അതിക്രമം നടത്തുന്നവരെ വസ്ത്രങ്ങള്‍ കണ്ട് തിരിച്ചറിയാന്‍ കഴിയുമെന്നാണ് പ്രധാനമന്ത്രി പ്രതിഷേധങ്ങല്‍ക്കെതിരെ നടത്തിയ പ്രസ്ഥാവന.

രാജ്യത്താകമാനം കക്ഷി-രാഷ്ട്രീയ, ജാതി-മത, പ്രായ വ്യത്യാസമില്ലാതെ ജനങ്ങളാകെ പ്രതിഷേധത്തില്‍ ഇന്ത്യയുടെ തരുവുകളില്‍ അണിനിരക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് തന്നെ ഇത്തരം വര്‍ഗീയപരമായ പ്രസ്ഥാവന ഉണ്ടാവുന്നത്.

പ്രതിഷേധങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍പോലും പ്രത്യേക മതസ്ഥരെ തെരഞ്ഞുപിടിച്ച് ആക്രമിക്കാനുള്ള ആഹ്വാനമായി ഇത് വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.

ഇതിന്റെ നേര്‍ക്കാഴ്ചയാണ് ജാമിയ-മിലിയ സര്‍വകലാശാലയില്‍ ഇന്നലെ നടന്ന യുദ്ധ സമാനമായ ആക്രമണങ്ങളുണ്ടാവുന്നത്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here