പൗരത്വ ബില്ലിനെതിരായി കേരളത്തിന്റെ സംയുക്ത പ്രതിഷേധം; സത്യഗ്രഹം ആരംഭിച്ചു; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സമര വേദിയില്‍

പൗരത്വ ഭേദഗതിക്കെതിരായി കേരളത്തില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ സംയുക്തമായി നടത്തുന്ന സത്യഗ്രഹം ആരംഭിച്ചു. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് പ്രതിഷേധം.

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വിവിധ കക്ഷി നേതാക്കളും മതമേലധ്യക്ഷന്‍മാരും ഉള്‍പ്പെടെ സാമൂഹ്യ കേരളത്തിന്റെ പരിശ്ചേദമാകെ സമരവേദിയില്‍ അണിനിരന്നു.

സഭയില്‍ ഭൂരിപക്ഷമുണ്ടെന്നതുകൊണ്ട് ഏത് നിയമവും നടപ്പിലാക്കാമെന്ന് ധരിക്കരുത്. ഭരണഘടനാ വിരുദ്ധമായ ഈ നിയമം പിന്‍വലിക്കണമെന്നാണ് കേരളം ഒന്നിച്ച് പറയുന്നത്.

നിയമനിര്‍മാണ സഭകള്‍ കൊണ്ടുവന്ന പല നിയമങ്ങളും കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും തള്ളുകയും ചെയ്തിച്ചുണ്ട് നിയമസഭകള്‍ കൊണ്ടുവന്ന പല നിയമങ്ങളും നടപ്പിലാക്കാന്‍ കഴിയാതെയും വന്നിട്ടുണ്ട്.

ബില്ലിന്റെ പേരില്‍ രാജ്യത്തെ യുദ്ധഭൂമിയാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും നിയമമന്ത്രി എകെ ബാലന്‍ പറഞ്ഞു.

എല്ലാവര്‍ക്കും ജീവിക്കാന്‍ ഇടമുള്ളതാണ് മതേതര ഇന്ത്യ. മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും വിളനിലമാണ് ഇന്ത്യ.

ഇന്ത്യ എന്ന രാഷ്ട്ര സങ്കല്‍പം ജനങ്ങള്‍ സൃഷ്ടിച്ചതാണ്. ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വെല്ലുവിളി ഉയര്‍ന്നപ്പോഴൊക്കെ കേരളം മാതൃകാപരമായ പ്രതിരോധങ്ങളുയര്‍ത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാഴ്ചപ്പാടുകള്‍ പലതായിരുന്നിട്ടുകൂടി സാമ്രാജ്യത്വ ഭരണത്തില്‍ നിന്നുള്ള മോചനമാണ് സ്വാതന്ത്ര്യ സമരത്തിലൂടെ അക്കാലത്ത് പ്രസ്ഥാനങ്ങള്‍ ലക്ഷ്യം വച്ചത്.

ആ സമരങ്ങളെയും പ്രക്ഷോഭങ്ങളെയും ജാതീയമായും വംശീയമായുമെല്ലാം തകര്‍ക്കാനാണ് വൈദേശിക ശക്തികള്‍ ശ്രമിച്ചത് ഈ ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിച്ചാണ് ആധുനിക സ്വതന്ത്ര മതനിരപേക്ഷ ഇന്ത്യ ഉയര്‍ന്നുവന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News