ജാമിയ മിലിയ സര്‍വകലാശാലയില്‍ വീണ്ടും പ്രതിഷേധം; പൊലീസ് അതിക്രമം സുപ്രീംകോടതിയില്‍ ഉന്നയിച്ച് അഭിഭാഷകര്‍; കേസ് നാളെ കേള്‍ക്കാമെന്ന് സുപ്രീംകോടതി

മണിക്കൂറുകള്‍ക്ക് ശേഷം ദില്ലി ജാമിയ മിലിയ സര്‍വകലാശാലയില്‍ വീണ്ടും ശക്തമായ വിദ്യാര്‍ത്ഥി പ്രതിഷേധം. ഇന്നലെ നടന്ന പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ ഇന്നും പ്രതിഷേധങ്ങളുമായി രംഗത്തുവന്നത്.

പൊലീസ് അതിക്രമത്തെ അഭിഭാഷകരാണ് സുപ്രീംകോടതിയില്‍ ഉന്നയിച്ചത്. അതേസമയം വിഷയത്തില്‍ അടിയന്തിരമായി ഇടപെടാന്‍ കഴിയില്ലെന്നും കേസ് നാളെ കേള്‍ക്കാമെന്നും.

കലാപം നിര്‍ത്തുകയാണ് അടിയന്തിരമായി ചെയ്യേണ്ടതെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ പറഞ്ഞു. പ്രക്ഷോഭം തുടരുകയാണെങ്കില്‍ കേസ് കേള്‍ക്കില്ലെന്നും കോടതി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here