ദില്ലിയില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്; പൊലീസ് നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബൃന്ദാ കാരാട്ട്‌; പ്രതിഷേധം ശക്തമാക്കി വിദ്യാര്‍ത്ഥികള്‍

ജാമിയമിലിയ സര്‍വകലാശാലയിലുള്‍പ്പെടെ ദില്ലിയില്‍ പ്രതിഷേധം സംഘടിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസ്.

കേസെടുത്ത വിഷയം അംഗീകരിക്കാന്‍ കഴിയില്ലെന്നും പൊലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് പ്രതികരിച്ചു.

എന്നാല്‍ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ തന്നെയാണ് വിദ്യാര്‍ത്ഥികള്‍ ജാമിയ മിലിയയില്‍ വിദ്യാര്‍ത്ഥികള്‍ ഇന്നും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

ലക്‌നൗ വിലെ നഡ്വ കോളേജിലും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അടിച്ചൊതുക്കാന്‍ ശ്രമിക്കും തോറും രാജ്യതലസ്ഥാനത്ത് മാത്രമല്ല രാജ്യ വ്യാപകമായിതന്നെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം പ്രതിഷേധത്തിന്റെ പാതയില്‍ തന്നെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News