നടി പായല്‍ കസ്റ്റഡിയില്‍

നെഹ്‌റു കുടുംബത്തിനെതിരെ അപകീര്‍ത്തികരമായ പോസ്റ്റിട്ടതിനാണ് നടിയും മോഡലുമായ പായല്‍ റോഹത്ഗിയെ രാജസ്ഥാന്‍ പൊലിസ് കസ്റ്റഡിയിലെടുത്തത്.

മോത്തിലാല്‍ നെഹ്രു, ജവഹര്‍ലാല്‍ നെഹ്രു, കമല നെഹ്രു, ഫിറോസ് ഗാന്ധി, ഇന്ദിരാഗാന്ധി എന്നിവരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പങ്കുവച്ചതിനെ തുടര്‍ന്നാണ് ഇവരെ പൊലീസ് പിടികൂടിയത്.

എന്നാല്‍ താന്‍ ഗൂഗിളില്‍ പരതി കണ്ടുപിടിച്ച വിവരങ്ങളുപയോഗിച്ചാണു വിഡിയോ നിര്‍മിച്ചതെന്നും വീഡിയോയില്‍ പറയുന്ന ചില കാര്യങ്ങള്‍ ജവാഹര്‍ലാല്‍ നെഹ്റുവിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.ഒ. മത്തായിയുടെ പുസ്തകത്തില്‍നിന്നുള്ളതാണെന്നും എന്നാല്‍ പുസ്തകം താന്‍ വായിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കിയിരുന്നു.

ഇന്നലെ രാവിലെയാണ് പൊലീസ് നടിയുടെ അഹമ്മദാബാദിലെ വീട്ടിലെത്തിയത്. ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതിനാല്‍ കസ്റ്റഡയിലെടുക്കേണ്ടി വന്നെന്ന് എസ്പി മമത ഗുപ്ത അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News