ചോപ്തയിലേക്ക് പോകാം, ഇന്ത്യയുടെ സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക്

ഡിസംബര്‍ കൂടുതല്‍ തണുപ്പിക്കാനായി, ഇന്ത്യയുടെ മിനി സ്വിറ്റ്‌സര്‍ലാന്‍ഡ് എന്ന് അറിയപ്പെടുന്ന ചോപ്തയിലാകാം ഈ തവണത്തെ പുതുവര്‍ഷാഘോഷം.

മഞ്ഞുക്കാഴ്ചകള്‍ ധാരാളം കാണാന്‍ കഴിയുന്ന ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലാണ് ചോപ്ത സ്ഥിതി ചെയ്യുന്നത്.

സമുദ്രനിരപ്പില്‍ നിന്ന് 8,790 അടി മുകളില്‍ സ്ഥിതി ചെയ്യുന്ന ചോപ്ത സാഹസികപ്രേമികളുടെ പ്രിയ ഡെസ്റ്റിനേഷനാണ്. മഞ്ഞുമൂടിയ പര്‍വതങ്ങളും, ഉയര്‍ കൊടുമുടികളുള്ള ചോപ്ത സന്ദര്‍ശകര്‍ക്ക് കാഴ്ചയുടെ ഒരു വിസ്മയം തന്നെ തീര്‍ക്കുന്നു.

ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ തുങ്കനാഥ് ക്ഷേത്രവും, ചന്ദ്രശിലയും മുഴുവനായിട്ടും മഞ്ഞില്‍മൂടി കിടക്കും. പ്രകൃതി സ്‌നേഹികള്‍ക്കും, ട്രെക്കിംഗില്‍ താല്‍പരൃമുള്ളവര്‍ക്കും ചോപ്ത സന്ദര്‍ശിക്കാന്‍ പറ്റിയ സമയമാണിത്. ചന്ദ്രശില, തുങ്കനാഥ്, ദേവറിയത്താല്‍ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ട്രെക്കിംഗ് കേന്ദ്രങ്ങള്‍.

പൈന്‍, ഡിയോഡര്‍, റോഡോഡെന്‍ഡ്‌രോ വനങ്ങളാല്‍ ചുറ്റപ്പെട്ട ചോപ്ത വിവിധയിനം പക്ഷികളാലും സമ്പനമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News