വിഷാദമോ? അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

വിഷാദം എന്നത് ഒരു സാധാരണ മാനസിക വിഭ്രാന്തിയാണ്.

സ്ഥിരമായ സങ്കടവും നമ്മള്‍ സാധാരണ ആസ്വദിക്കുന്ന പ്രവര്‍ത്തനങ്ങളോടുള്ള താല്‍പര്യമില്ലായ്മയും അതിനെ തുടര്‍ന്ന് കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും ദൈംദിന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാത്തതുമെല്ലാം വിഷാദത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്.

ഉന്മേഷക്കുറവ,് വിഷപ്പില്ലായ്മ, ഉറക്കത്തില്‍ വരുന്ന മാറ്റങ്ങള്‍, ഉത്കണ്ഠ, അവ്യക്തത, ആത്മവിശ്വാസം നഷ്ടപ്പെടുന്നത്, ആത്മഹത്യ പ്രവണത തുടങ്ങിയ ലക്ഷണങ്ങളും വിഷാദരോഗമുള്ളവരില്‍ സാധാരണയായി കണ്ട് വരുന്നു.

വിഷാദരോഗത്തിന്റെ കാരണം അറിയാതെ അതിന്റെ ചികിത്സ സാധ്യമാകില്ല. ഒരു വ്യക്തി വിഷാദരോഗത്തിന് അടിമയാണെന്ന് തെളിയിക്കാന്‍ മെഡിക്കല്‍ പരിശോധനകള്‍ക്കാവില്ല.

കാരണം വിഷാദം എന്നത് മനസ്സിന്റെ രോഗമാണ്, ശരീരത്തിന്റെയല്ല. കൗണ്‍സിലിംഗിലൂടെയും ആന്റിഡിപ്രസന്‍് മരുന്നുകളിലൂടെയും വിഷാദം ഒരു പരിധി വരെ കുറയ്ക്കാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here