സ്വന്തം മൊബൈല്‍ നമ്പര്‍ വെളിപ്പെടുത്തി ഷെയ്ന്‍ നിഗം; വീഡിയോ

ഏറെ വിവാദങ്ങള്‍ പിന്തുടരുമ്പോഴും നടന്‍ നടന്‍ ഷെയ്ന്‍ നിഗം വളരെ സിംപിള്‍ ആണ് എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. ആരാധകര്‍ ഒന്നടങ്കം ചോദിക്കുന്നത് ഷെയ്ന്‍ ഇത്രയും ഓപ്പണ്‍ ആയിരുന്നോ എന്നാണ്.

സ്വന്തം മൊബൈല്‍ നമ്പര്‍ തുറന്നുപറഞ്ഞിരിക്കുകയാണ് ഷെയ്ന്‍. ഒരു അഭിമുഖത്തിനിടെയാണ് ഷെയ്ന്റെ വെളിപ്പെടുത്തല്‍. ‘വലിയ പെരുന്നാള്’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഷെയ്ന്‍.

നവാഗതനായ ഡിമല്‍ ഡെന്നിസ് ഒരുക്കുന്ന ചിത്രത്തില്‍ അക്കര്‍ എന്ന കഥാപാത്രമായാണ് ഷെയ്ന്‍ എത്തുന്നത്. ഹിമിക ബോസ് ആണ് നായിക. ചിത്രം ഡിസംബര്‍ 20നാണ് റിലീസിനെത്തുന്നത്.

അതേസമയം, വിലക്ക് നീങ്ങുമെന്ന് തന്നെയാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും തന്റെ ഖേദപ്രകടനം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും ഷെയ്ന്‍ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News