ഉന്നാവ് പീഡനം; ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സെന്‍ഗര്‍ കുറ്റക്കാരന്‍

ദില്ലി: ഉന്നാവ് പീഡനക്കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സെന്‍ഗര്‍ കുറ്റക്കാരന്‍.
ദില്ലിയിലെ തീസ് ഹസാരി കോടതിയാണ് വിധി പറഞ്ഞത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ 2017ലാണ് എംഎല്‍എയും സംഘം പീഡിപ്പിച്ചത്. കുല്‍ദീപ് സെന്‍കാറടക്കം കേസില്‍ ഒന്‍പത് പ്രതികളാണുള്ളത്. ബലാത്സംഗം, ഗൂഢാലോചന, തട്ടികൊണ്ട് പോകല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

സുപ്രീംകോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് കേസ് ലഖ്‌നൗ കോടതിയില്‍ നിന്ന് തീസ് ഹസാരിയിലേക്ക് മാറ്റിയത്. പെണ്‍കുട്ടി സഞ്ചരിച്ച കാര്‍ ഇടിച്ചുതെറിപ്പിച്ച കേസിലും കുല്‍ദീപ് സെന്‍ഗാര്‍ പ്രതിയായിരുന്നു. അപകടത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മരിക്കുകയും പെണ്‍കുട്ടിക്ക് ഗുരുതരമായ പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News