ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ക്കായി ഗൂഗിള്‍ മാപ്പ്‌സ് പ്ലഗ് ഫില്‍ട്ടര്‍ ചേര്‍ക്കുന്നു

ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ക്കായി ഗൂഗിള്‍ മാപ്പ്‌സ് പ്ലഗ് പോലുള്ള ഫില്‍ട്ടര്‍ ചേര്‍ക്കുന്നു. ഗൂഗിള്‍ മാപ്പ്‌സില്‍ ഇവി തിരയല്‍ സൗകര്യം നിലവില്‍ വന്നതിനു ശേഷം, കണക്റ്റര്‍ തരത്തെ അടിസ്ഥാനമാക്കി ഫലങ്ങള്‍ ഫില്‍ട്ടര്‍ ചെയ്യാനുള്ള കഴിവ് ഉപയോക്താക്കള്‍ക്ക് നഷ്ടമായതായി ഗിസ്‌മോചൈന ഞായറാഴ്ച്ച റിപ്പോര്‍ട്ട്് ചെയ്തു.

ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കള്‍ വ്യത്യസ്ത തരം ചാര്‍ജിംഗ് കണക്റ്ററുകള്‍ ഉപയോഗിക്കുന്നു. പുതിയ ഫില്‍റ്റര്‍ പ്ലഗ് തരം അടിസ്ഥാനമാക്കി ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളെ തരംതിരിക്കുന്നു. പുതിയ സവിശേഷത ഉപയോഗിക്കുതിന്, ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ മാപ്പ്‌സ് – സെറ്റിംഗ്‌സ് – ഇല്ക്ട്രിക്ക് വെഹിക്കിള്‍ സെറ്റിംഗ്‌സ് – യുവര്‍ പ്ലഗ്‌സ് – ചൂസ് ആന്റ് സേവ്.

10 ദശലക്ഷത്തിലധികം മൈല്‍ സ്ട്രീറ്റ് വ്യൂ ഇമേജറി പിടിച്ചെടുത്തിട്ടുംണ്ടെന്ന് ഗൂഗിള്‍ മാപ്പ്‌സ് അടുത്തിടെ വെളിപ്പെടുത്തി. ലോകത്തെ 400 തവണ ചുറ്റിക്കറങ്ങാന്‍ കഴിയുന്ന ദൂരം. വിവിധ ദാതാക്കളില്‍ നിന്ന് 36 ദശലക്ഷം ചതുരശ്ര മൈലിലധികം ഹൈ ഡെഫനിഷന്‍ സാറ്റലൈറ്റ് ഇമേജുകള്‍ ബ്രൗസ് ചെയ്യാനും മൊത്തം ജന സംഖ്യയുടെ 98 ശതമാനത്തിലധികം വരുന്ന ലോകം മുകളില്‍ നിന്ന് കാണാനും ഗൂഗിള്‍ എര്‍ത്ത് ഇപ്പോള്‍ ആളുകളെ അനുവദിക്കുന്നുവെന്നും കമ്പനി പ്രഖ്യാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News