പൗരത്വഭേദഗതി നിയമത്തിനെതിരെ സംയുക്‌ത പ്രക്ഷോഭം; സംസ്ഥാനങ്ങൾക്ക് മാതൃകയായി കേരളം

മതത്തിന്‍റെ പേരിൽ ജനങ്ങളെ വിഭജിക്കുന്ന പൗരത്വഭേദഗതി നിയമത്തിനെതിരെ കേരളത്തിന്‍റെ സംയുക്‌ത പ്രക്ഷോഭം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായി. ഭരണ – പ്രതിപക്ഷ വ്യത്യാസമില്ലാതെ രാഷ്ട്രീയ രംഗത്തുള്ളവർ, കലാ- സാംസ്കാരിക- സാഹിത്യ മേഖലകളിലെ പ്രമുഖർ, സാധരണക്കാർ എന്നിവരെല്ലാം പ്രതിഷേധ സംഗമത്തിന്‍റെ ഭാഗമായത് കേരളത്തിന്‍റെ ഐക്യം തെളിയിക്കുന്നതായി.

ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയുടെയും മതനിരപേക്ഷതയുടെയും മൂല്യങ്ങളെ കശാപ്പു ചെയ്യുന്ന പൗരത്വ ഭേദഗതി നിയമം ജനങ്ങളിൽ കടുത്ത ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് കേരളം ഒറ്റക്കെട്ടായി രംഗത്തിറങ്ങിയത്‌. പ്രത്യേകിച്ച് ഒരു കോടിക്ക് കീ‍ഴിലല്ലാതെ കേരളം ഒന്നടങ്കം ഒറ്റക്കെട്ടായി ഒരേ സ്വരമുയർത്തിയ വേദി.

അതിനായിരുന്നു തിരുവനന്തപുരം രക്തസാക്ഷി മണ്ഡപം സാക്ഷ്യം വഹിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചേർന്ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രമർപ്പിച്ച് തുടക്കം.

രാജ്യത്തിന്‍റെ നിലനിൽപ്പിനു വേണ്ടി സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ നേതൃത്വവും ലാ- സാംസ്കാരിക- സാഹിത്യ മേഖലകളിലെ പ്രമുഖർ ഉൾപ്പെടെ സമൂഹത്തിലെ പ്രമുഖ വ്യക്തികളും സംഘടനകളും ഒത്തൊരുമിച്ച്‌ പ്രതിഷേധമായി രംഗത്തിറങ്ങിത് മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായി.

വിദ്യാർത്ഥി – യുവജന സംഘനകളുടെതടക്കമുള്ള ഐക്യദാർഢ്യ പ്രകടനങ്ങൾക്കൊപ്പം സാധാരണക്കാരന്‍റെ വരെ പങ്കാളിത്തം വിഷയത്തിന്‍റെ ഗൗരവം വിളിച്ചോതുന്നതായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here