ഗന്ധര്‍വ്വസംഗീതത്തിന്റെ മൂന്ന് തലമുറ ഒരു സിനിമയില്‍

സംഗീതകുലപതി ദക്ഷിണാമൂര്‍ത്തി സ്വാമികള്‍ അവസാനമായി ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ ആലപിക്കുവാന്‍ യേശുദാസിന്റെ കുടുംബത്തിലെ മൂന്നു തലമുറകള്‍. സേതു ഇയ്യാല്‍ സംവിധാനം ചെയ്ത ശ്യാമരാഗം എന്ന ചിത്രത്തിനുവേണ്ടിയാണ് യേശുദാസും, വിജയ് യേശുദാസും, വിജയിയുടെ മകള്‍ അമേയ യേശുദാസും ഒന്നിച്ചിരിക്കുന്നത്.

മലയാളത്തിന്റെ സ്വന്തം വാനമ്പാടി കെ. എസ്. ചിത്രയാണ് മറ്റൊരു പ്രധാന ഗായിക. വി. ദക്ഷിണാമൂര്‍ത്തി സ്വാമി അവസാനമായി ഈണം പകര്‍ന്ന ഈ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയപ്പോള്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, റഫീക്ക് അഹമ്മദ് എന്നിവരാണ് ചിത്രത്തിലെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.

2013ല്‍ ശ്യാമരാഗത്തിനായി പാട്ടുകള്‍ ചിട്ടപ്പെടുത്തിയെങ്കിലും, സിനിമയുടെ റിലീസ് പല കാരണങ്ങളാല്‍ വൈകിപോയി. കഴിഞ്ഞ ദിവസം ചെന്നൈ ടി. നഗര്‍ കൃഷ്ണഗാനസഭയില്‍ നടന്ന ചടങ്ങില്‍ യേശുദാസും ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ ഭാര്യ കല്ലൃാണിയമ്മാളും ചേര്‍ന്നാണ് ശ്യാമരാഗത്തിന്റെ ഓഡിയോ സിഡി റിലീസ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News