വരു പോകാം…ഇന്ത്യയുടെ സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക്

ഡിസംബര്‍ കൂടുതല്‍ തണുപ്പിക്കാനായി ഇന്ത്യയുടെ സ്വിറ്റ്‌സര്‍ലാന്‍ഡ് അഥവാ മിനി സ്വിറ്റ്‌സര്‍ലാന്‍ഡ് എറിയപ്പെടുന്ന ചോപ്തയിലാകാം ഈ തവണത്തെ പുതുവര്‍ഷാഘോഷം. മഞ്ഞുക്കാഴ്ചകള്‍ ധാരാളം കാണാന്‍ കഴിയു ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലാണ് ചോപ്ത സ്ഥിതി ചെയ്യുത്.

സമുദ്രനിരപ്പില്‍ നി് 8,790 അടി മുകളില്‍ സ്ഥിതി ചെയ്യുന്ന ചോപ്ത സാഹസികപ്രേമികളുടെ പ്രിയ ഡെസ്റ്റിനേഷനാണ്. മഞ്ഞുമൂടിയ പര്‍വതങ്ങളും, ഉയര്‍ന്ന കൊടുമുടികളുള്ള ചോപ്ത സന്ദര്‍ശകര്‍ക്ക് കാഴ്ചയുടെ ഒരു വിസ്മയം തന്നെ തീര്‍ക്കുന്നു.

ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ തുങ്കനാഥ് ക്ഷേത്രവും, ചന്ദ്രശിലയും മുഴുവനായി മഞ്ഞില്‍മൂടി കിടക്കും. പ്രകൃതി സ്‌നേഹികള്‍ക്കും, ട്രെക്കിംഗില്‍ താല്‍പരൃമുള്ളവര്‍ക്കും ചോപ്ത സന്ദര്‍ശിക്കാന്‍ പറ്റിയ സമയമാണിത്. ചന്ദ്രശില, തുങ്കനാഥ്, ദേവറിയത്താല്‍ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ട്രെക്കിംഗ് കേന്ദ്രങ്ങള്‍.

പൈന്‍, ഡിയോഡര്‍, റോഡോഡെന്‍ഡ്‌രോ വനങ്ങളാല്‍ ചുറ്റപ്പെട്ട ചോപ്ത വിവിധയിനം പക്ഷികളാലും സമ്പനമാണ്. അതുപോലെ ഇനിയും പൂര്‍ണ്ണമായി പര്യവേക്ഷണം ചെയ്യപ്പെടാത്ത ഇന്ത്യയിലെ മികച്ച ഹില്‍സ്‌റ്റേഷനുകളില്‍ ഒാന്നാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here