പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥിനിയെ  പിന്തുണച്ച് പോസ്റ്റിട്ടു; കുഞ്ചാക്കോ ബോബന്റെ ഫെയ്‌സ്ബുക്ക് പേജില്‍ സൈബര്‍ ആക്രമണം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമാകെ പ്രക്ഷോഭം ആളിക്കത്തുമ്പോള്‍ പ്രതികരണവുമായി എത്തിയ കുഞ്ചാക്കോ ബോബന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ആര്‍എസ്എസ് – ബിജെപി അനുകൂലികളുടെ സൈബര്‍ ആക്രമണം.

ദില്ലിയില്‍ വിദ്യാര്‍ഥി പ്രതിഷേധം അടിച്ചമര്‍ത്താനെത്തിയ പൊലീസിനു നേരെ വിരല്‍ ചൂണ്ടി വിറപ്പിച്ച മലയാളി വിദ്യാര്‍ഥി അയിഷക്ക് അഭിനന്ദനമറിയിച്ച് കുഞ്ചാക്കോ ബോബന്‍ ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ആര്‍എസ്എസ് അനുകൂലികളുടെ സൈബര്‍ ആക്രമണം.

ദില്ലിയില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ കഴിഞ്ഞ ദിവസം പൊലീസ് അടിച്ചമര്‍ത്തിയിരുന്നു. എന്നാല്‍ അയിഷ എന്ന മലയാളി വിദ്യാര്‍ഥി ധീരതയോടെ പൊലീസിനു നേരെ വിരല്‍ ചൂണ്ടി അരുത് എന്നു പറഞ്ഞിരുന്നുള്ളു. ഈ ചിത്രമാണ് കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ചത്.

പോസ്റ്റിന് താഴെ സ്ത്രീത്വത്തെ അപമാനിക്കും വിധമാണ് ആര്‍എസ്എസ് – ബിജെപി അനുകൂലികളുടെ കമന്റുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News