കേന്ദ്രസര്‍ക്കാരിന്റെ ഭരണഘടന വിരുദ്ധ കരിനിയമങ്ങള്‍ക്കെതിരെ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങി എല്‍ഡിഎഫ്

കേന്ദ്രസര്‍ക്കാരിനെതിരെ സമരം ശക്തമാക്കി എല്‍ഡിഎഫ്. പൗരത്വഭേഭഗതി നിയമം അടക്കമുളള ഭരണഘടന വിരുദ്ധ കരിനിയമങ്ങള്‍ക്കെതിരെ വന്‍ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങി എല്‍ഡിഎഫ് . ഭരണഘടന സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി 26 ന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നീണ്ട് നിള്‍ക്കുന്ന മനുഷ്യചങ്ങല സംഘടിപ്പിക്കും .

ഡിസംബര്‍ 19 ന് ജില്ലാ കേന്ദ്രങ്ങളില്‍ വന്‍ബഹുജനകൂട്ടായ്മ. യുഡിഎഫ് അടക്കമുളളവര്‍ ഇതിനോട് സഹകരിക്കണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേ‍‍ളനത്തില്‍ പറഞ്ഞു

ഭരണഘടന മൂല്യങ്ങളെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാരിന്‍റെ നിലപാടില്‍ പ്രതിഷേധിച്ചാണ് ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്ന ജനുവരി 26 ന് എല്‍ഡിഎഫിന്‍റെ നേതൃത്വത്തിൽ കാസര്‍ഗോഡ് മുതല്‍ തിരുവന്തപുരം വരെ നീളുന്ന മനുഷ്യചങ്ങല നടത്താന്‍ എല്‍ഡിഎഫ് തീരൂമാനിച്ചത്.

ഇതിന് മുന്നോടിയായി എല്ലാ ജില്ലകളിലും പ്രചരണ ജാഥകൾ സംഘടിപ്പിക്കും. എല്ലാ വിഭാഗവുമായി ചേര്‍ന്നുളള വിപുലമായ പ്രതിരോധം ആണ് എല്‍ഡിഎഫ്‌ ഉദ്ദേശിക്കുന്നതെന്നും മനുഷ്യച്ചങ്ങലയുമായി UDF സഹകരിക്കണം എന്നാണ് ആഗ്രഹംമെന്നും വിജയരാഘവന്‍ തിരുവവന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി

പൗരത്വഭേഭഗതി നിയമത്തിനെതിരെ എല്‍ഡിഎഫ്‌ നേതൃത്വത്തിൽ ഡിസംബർ 19 -ാം തീയതി എല്ലാ ജില്ലാ കേന്ദ്രത്തിലും ജനകീയ കൂട്ടായ്മ്മ സംഘടിപ്പിക്കും. നാളെത്തെ ഹർത്താലിന് എല്‍ഡിഎഫിന്‍റെ പിന്തുണയില്ലെന്നും .എസ്ഡിപിഐ ,ജമാഅത്തെ ഇസ്ളാമി എന്നീവരുടെ ഇത്തരം നിലപാടുകൾ ബി ജെ പിയുടെ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുകയേ ഉള്ളു അദ്ദേഹം അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here