‘അടിച്ചമര്‍ത്തപ്പെടുമ്പോള്‍ പ്രക്ഷോഭം ആളിക്കത്തും, ഭരണഘടനയോട് നീതി പുലര്‍ത്തണം, ഇന്ത്യ ആരുടേയും സ്വന്തമല്ല’; പൗരത്വ നിയമത്തിനെതിരായ സമരത്തിന് പിന്തുണയുമായി സിനിമ താരങ്ങള്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമാകെ പ്രക്ഷോഭം നടക്കുമ്പോള്‍ സമരത്തിന് പിന്തുണയുമായി സിനിമാ താരങ്ങള്‍. പ്രക്ഷോഭം നടത്തുന്നവര്‍ക്ക് പിന്തുണ നല്‍കുകയും സമരത്തെ അനുകൂലിക്കുന്നുമെന്നും അറിയിച്ച് താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തി. നടന്മാരായ പ്രഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, ആന്റണി വര്‍ഗീസ്, കുഞ്ചാക്കോ ബോബന്‍, നടിമാരായ പാര്‍വ്വതി, രജിഷ വിജയന്‍, അമലപോള്‍ തുടങ്ങിയവരാണ് സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയത്.

ഭരണഘടനയോട് നീതി പുലര്‍ത്തണമെന്ന കുറിപ്പോടെ ദില്ലിയില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥിനിക്ക് അഭിനന്ദനം അറിയിച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍ വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ ചിത്രം പങ്കുവെച്ചു.

ജാമിഅ, അലിഗഢ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്ക് നേരിട്ട ആക്രമണത്തെ അപലപിച്ച് വിദ്യാര്‍ഥിക്കൊപ്പം എന്ന ചിത്രം പങ്കുവെച്ചാണ് നടി പാര്‍വ്വതി തിരുവോത്ത് സമരത്തിന് പിന്തുണ നല്‍കിയത്.

അതേ സമയം നടി അമലപോള്‍ കടുത്ത രീതിയിലാണ് പ്രതികരിച്ചത്. ‘ഇന്ത്യ ആരുടേയും തന്തയുടെ വകയല്ലെന്നായിരുന്നു’ അമലയുടെ പ്രതികരണം.

അടിച്ചമര്‍ത്തപ്പെടുമ്പോള്‍ പ്രക്ഷോഭം ആളിക്കത്തുമെന്ന് സമരത്തെ അനുകൂലിച്ച് നടന്‍ ടൊവിനോ തോമസ് പ്രതികരിച്ചു. രാജ്യത്തിന്റെ മതേതരത്വം നിലനിര്‍ത്തണമെന്ന് നടന്‍ ഇന്ദ്രജിത്ത് പ്രതികരിച്ചു.

‘വിദ്യാര്‍ത്ഥികളെ അടിച്ചമര്‍ത്തിയും നിയമങ്ങള്‍ അടിച്ചേല്പിച്ചുമല്ല നടപ്പിലാക്കണ്ടത്… ഇങ്ങനെ ചെയ്യുന്നത് ആരായാലും അവരോടു ഒന്നേ പറയാന്‍ ഒള്ളൂ… ഇന്ത്യ നമ്മുടെ രാജ്യമാണ്’ നടന്‍ ആന്റണി വര്‍ഗീസ് പ്രതികരിച്ചു.

നടന്‍ സണ്ണി വെയ്ന്‍ വംശീയ വിദ്വേഷം ചൂണ്ടിക്കാട്ടി ‘ഡോണ്ട് ബി എ സക്കര്‍’ എന്ന ഹൃസ്വചിത്രത്തിലെ രംഗം പങ്കുവെച്ചിരുന്നു. മമ്മൂട്ടി ചിത്രം ‘ഉണ്ട’യുടെ സംവിധായകന്‍ ഖാലിദ് റഹ്മാനും തിരക്കഥാകൃത്ത് ഹര്‍ഷാദും അണിയറ പ്രവര്‍ത്തകരും തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിന് മുമ്പ് പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധം അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News