പമ്പയാറിലെ കോളിഫോം ബാക്ടീരിയയുടെ അളവ് കുറഞ്ഞു; മലിനീകരണ നിയന്ത്രണ ബോർഡ്

പമ്പയിലെ വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ അളവ് ഗണ്യമായി കുറഞ്ഞെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്. നീരൊഴുക്ക് സുഗമമാക്കാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും അടുത്ത സീസണിൽ ഭക്ഷ്യ മാലിന്യ സംസ്കരണം കൂടി നടപ്പിലാക്കുമെന്നും മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കി.

കഴിഞ്ഞ തീർത്ഥാടന കാലത്ത് പസയിലെ ജലത്തിൽ കോളിഫോം ബാക്ടീരിയുടെ തോത് 100 മില്ലിമീറ്റർ വെള്ളത്തിൽ 30 മടങ്ങ തോതിന്റെ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇത്തവണ കോളിഫോമിന്റെ തോത് ഏറെക്കുറെ പൂർണമായും ഇല്ലാതായിരിക്കുന്നുവെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കുന്നത്.

സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്ന് പുറത്തു വിടുന്ന വെള്ളത്തിൽ കോളിഫോം ബാക്ടീരികൾ ഒന്നു തന്നെയില്ലന്ന് ബോർഡ് വ്യക്തമാക്കുന്നു.അതേ സമയം പമ്പയിലെ നീരൊഴുക്ക് കുറഞ്ഞത് ബോർഡിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് കൂടാനുള്ള നടപടികൾ എടുക്കണമെന്ന് ബോർഡ് ആവശ്യപ്പെടും.

അതേ സമയം പമ്പയ്ക്കു പുറമേ മലിനീകരണ നിയന്ത്രണ ബോർഡിന്റെ കീഴിലുള്ള ലാബ്‌ സംവിധാനം സന്നിധാനത്തും പ്രവർത്തനം ആരംഭിച്ചു. കുടിവെള്ളം ഉൾപ്പെടെയുള്ളവ ലാബിൽ പരിശോധിക്കും. മലിനീകരണ നിയന്ത്രണ ബോർഡ് ശേഖരിക്കുന്ന സാമ്പിളുകളാണ് പ്രധാനമായും സന്നിധാനത്തെ ലാബിൽ പരിശോധനയ്ക്ക് വിധേയമാക്കുക.

നിലവിൽ ഭക്ഷ്യ മാലിന്യ സംസ്കരണത്തിന് തടസം നേരിടുന്നുണ്ട്. വരും വർഷങ്ങളിൽ ദേവസ്വം ബോർഡുമായി ചേർന്ന് ഉചിതമായ മാർഗം കണ്ടത്താനാകുമെന്നും മലിനീകരണ നിയന്ത്രണ ബോർഡ് പ്രത്യാശ പ്രകടിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here