പരീക്ഷകള്‍ക്ക് മാറ്റമില്ല; കൃത്യസമയത്ത് തന്നെ നടക്കും; പൊതുവിദ്യാഭ്യാസ ഡയറക്ടര്‍

സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ചൊവ്വാഴ്ച നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ കൃത്യസമയം തന്നെ നടക്കുമെന്നും മാറ്റമില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ (ഡിജിഇ) കെ ജീവന്‍ ബാബു അറിയിച്ചു.

രണ്ടാംപാദ വാര്‍ഷിക പരീക്ഷകള്‍ ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടക്കുമെന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചിരിക്കുന്നത്.

നാളെ നടക്കാനിരിക്കുന്ന കേരള ടെക്‌നോളോജിക്കല്‍ യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്കും മാറ്റമില്ല. എ പി ജെ അബ്ദുള്‍ കലാം ടെക്‌നോളോജിക്കല്‍ യൂണിവേഴ്‌സിറ്റി ഡിസംബര്‍ 17 ന് നടത്തുന്ന പരീക്ഷകള്‍ക്കും മാറ്റമുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News