യുപിയില്‍ വ്യാപക പ്രതിഷേധം; മൗവില്‍ കലാപം തുടരുന്നു; ജനക്കൂട്ടത്തെ നിയന്ത്രിക്കാനാകാതെ പൊലീസ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തര്‍പ്രദേശില്‍ വ്യാപക പ്രതിഷേധം.

കിഴക്കന്‍ യുപിയിലെ മൗവില്‍ കലാപം തുടരുകയാണ്. നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയായി. മിര്‍സ ഹാദുപുര പൊലീസ് സ്റ്റേഷന്‍ ഭാഗികമായി അഗ്‌നിക്കിരയായെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

ലാത്തിചാര്‍ജും കണ്ണീര്‍ വാതക പ്രയോഗവും നടത്തിയെങ്കിലും ജനക്കൂട്ടത്തെ നിയന്ത്രിക്കാനായില്ല. ഇതേത്തുടര്‍ന്ന് പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. ഇതിനിടെ അലിഗഡ് സര്‍വകലാശാല ക്യാമ്പസില്‍ നിന്ന് മുഴുവന്‍ വിദ്യാര്‍ഥികളെയും ഒഴിപ്പിക്കുമെന്ന് യുപി പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News