പൗരത്വ ഭേദഗതി നിയമം; മോദിയുടെ കോലം കത്തിച്ച് വിദ്യാര്‍ത്ഥികള്‍; നടപടിയുമായി തമിഴ്‌നാട് കേന്ദ്ര സര്‍വ്വകലാശാല

ജാമിയ മിലിയ സർവകലാശാലയിലെ പൊലീസ് അതിക്രമത്തിനിരെയും പൗരത്വ ഭേദഗതി നിയമത്തിനെതിരെയും പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയുമായി തമിഴ്‌നാട് കേന്ദ്ര സര്‍വ്വകലാശാല.

തമിഴ്‌നാട് തിരുവാരൂരിലെ കേന്ദ്ര സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളോടാണ് 24 മണിക്കൂറിനുള്ളില്‍ പുറത്ത് പോകണമെന്ന് സര്‍വ്വകലാശാല അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മുഴുവന്‍ വിദ്യാര്‍ത്ഥികളും ഹോസ്റ്റല്‍ ഒഴിയണമെന്നും ക്യാമ്പസിന് പുറത്ത് പോകണമെന്നുമാണ് സര്‍വ്വകലാശാല പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സര്‍വ്വകലാശാലയുടെ നടപടി നിരവധി വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here